പത്തര മാറ്റുള്ള പത്ത് പാട്ടുകൾ 

പത്തര മാറ്റുള്ള പത്ത് പാട്ടുകൾ 

താരുഴിയും മുതൽ മധുരജീവരാഗം വരെ. സംഗീത നിരൂപകൻ രവി മേനോൻ തിരഞ്ഞെടുക്കുന്ന 2022-ലെ പത്ത് പാട്ടുകൾ 
Updated on
1 min read

ഒരു വർഷമിറങ്ങിയ പാട്ടുകളിൽ നിന്ന് ഏറ്റവുമിഷ്ടപ്പെട്ട പത്തെണ്ണം തിരഞ്ഞെടുക്കുക എന്നത് അന്നും ഇന്നും എന്നും വെല്ലുവിളി തന്നെ. ഏത് പാട്ട് ഒഴിവാക്കും എന്നതിനെ  ചൊല്ലിയായിരുന്നു പണ്ടൊക്കെ വേവലാതി. എന്നാൽ ഇന്നിപ്പോൾ സ്ഥിതി മാറി. ഏത് ഉൾപ്പെടുത്തും എന്നതാണ് പ്രശ്നം. പത്തെണ്ണം തികച്ചു കിട്ടിയാൽ ഭാഗ്യം.

പാട്ടിന്റെ തുടക്കത്തിലെ വാക്ക്, അല്ലെങ്കിൽ വരി ആകർഷകമാകണം എന്ന നിർബന്ധമേ ഉള്ളൂ മിക്കവർക്കും. ബാക്കി എന്ത് ഞഞ്ഞാമിഞ്ഞ എഴുതിയാലും പ്രശ്നമില്ല എന്ന് പറയുന്ന സംവിധായകരുടെ എണ്ണം കൂടിവരുന്നു.

സിനിമയിൽ ഗാനങ്ങൾ  ഒരു പ്രധാന ഘടകം അല്ലാതായി മാറിയതാകാം കാരണം. പലപ്പോഴും പശ്ചാത്തലത്തിൽ മിന്നിമറയുന്ന സംഗീത ശകലങ്ങൾ മാത്രമാണ് പാട്ടുകൾ. നടനോ നടിയോ പാട്ടിനൊത്ത് ചുണ്ടനക്കുന്ന സമ്പ്രദായം ഏറെക്കുറെ പൂർണമായിത്തന്നെ ഇല്ലാതായിരിക്കുന്നു. എളുപ്പം ചുണ്ടിൽ ഇടം നേടുന്ന ട്യൂണിന് വേണ്ടിയുള്ള സാഹസങ്ങൾക്കിടയിൽ  രചനയുടെ നിലവാരവും ഇടിഞ്ഞു. പാട്ടിന്റെ തുടക്കത്തിലെ വാക്ക്, അല്ലെങ്കിൽ വരി ആകർഷകമാകണം  എന്ന നിർബന്ധമേ ഉള്ളൂ മിക്കവർക്കും. ബാക്കി എന്ത് ഞഞ്ഞാമിഞ്ഞ എഴുതിയാലും പ്രശ്നമില്ല എന്ന് പറയുന്ന സംവിധായകരുടെ എണ്ണം കൂടിവരുന്നു.

എങ്കിലും അപൂർവം ചില ഗാനങ്ങൾ  അപ്രതീക്ഷിതമായി നമ്മുടെ മനസിനെ വന്നു തൊടുന്നു. രചന കൊണ്ടാകാം, അല്ലെങ്കിൽ സംഗീതം കൊണ്ട്, അതുമല്ലെങ്കിൽ ഹൃദ്യമായ ആലാപനം കൊണ്ട് വേറിട്ടു നിൽക്കുന്ന സൃഷ്ടികൾ. അവ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആകണമെന്നില്ല. ആകർഷകമായ ചിത്രീകരണത്തിന്റെ അകമ്പടിയോടെ ജനപ്രീതി നേടിയവ ആകണമെന്നും ഇല്ല. ഈ വർഷം അവസാനിക്കുമ്പോൾ മനസ്സിനെ തൊട്ട 10 പാട്ടുകൾ ഇതാ…

താരുഴിയും (ആറാട്ട്)

രചന: നികേഷ് ചെമ്പിലോട് സംഗീതം: രാഹുൽ രാജ് ഗായകർ: ഹരിശങ്കർ, പൂർണശ്രീ ഹരിദാസ്  

മായാമഞ്ഞിൻ (പാപ്പൻ)

രചന: മനു മഞ്ജിത് സംഗീതം: ജേക്ക്‌സ് ബിജോയ് ഗായകൻ: ലിബിൻ സ്കറിയ 

നഗുമോമു (ഹൃദയം)

 രചന: ത്യാഗരാജസ്വാമികൾ സംഗീതം: ഹിഷാം അബ്ദുൾ വഹാബ്  ഗായകൻ: അരവിന്ദ് വേണുഗോപാൽ  

ഏലമലക്കാടിനുള്ളിൽ  (പത്താം വളവ്)

രചന: വിനായക് ശശികുമാർ സംഗീതം: രഞ്ജിൻ രാജ് ഗായകൻ: ഹരിചരൺ  

കാറ്റത്തൊരു മൺകൂട്  (മേരി ആവാസ് സുനോ)

രചന: ഹരിനാരായണൻ  സംഗീതം:  എം ജയചന്ദ്രൻ  ഗായകൻ: ജിതിൻ രാജ്  

മഞ്ഞിൻ തൂവൽ (അവിയൽ)

രചന: നിസാം ഹുസ്സൈൻ സംഗീതം: ശരത് ഗായകർ: ഉണ്ണിമേനോൻ, ചിത്ര 

ചോലപ്പെണ്ണേ (മലയൻ കുഞ്ഞ് )

രചന: വിനായക് ശശികുമാർ സംഗീതം: എ ആർ റഹ്‌മാൻ ഗായകൻ: വിജയ് യേശുദാസ്

മാനത്ത് പൊതിച്ചോറ് (ഹെഡ് മാസ്റ്റർ)

രചന: പ്രഭാവർമ്മ സംഗീതം: കാവാലം ശ്രീകുമാർ ഗായകൻ: പി ജയചന്ദ്രൻ 

പാതി പാതി (നൈറ്റ് ഡ്രൈവ്)

രചന: മുരുകൻ കാട്ടാക്കട സംഗീതം: രഞ്ജിൻ രാജ് ഗായകർ: കപിൽ കപിലൻ, നിത്യ മാമ്മൻ 

മധുരജീവ രാഗം (സുന്ദരി ഗാർഡൻസ്)

രചന: ജോപോൾ സംഗീതം: അൽഫോൺസ് ജോസഫ് ഗായിക: മൃദുല വാര്യർ

logo
The Fourth
www.thefourthnews.in