ഇന്ത്യന്‍ സിനിമാ വ്യവസായം ഉണര്‍വിലേക്ക്; ഈ വാരാന്ത്യത്തില്‍ മാത്രം നേടിയത് 400 കോടി

ഇന്ത്യന്‍ സിനിമാ വ്യവസായം ഉണര്‍വിലേക്ക്; ഈ വാരാന്ത്യത്തില്‍ മാത്രം നേടിയത് 400 കോടി

വാരാന്ത്യത്തില്‍ 390 കോടി രൂപയാണ് തീയേറ്ററുകളില്‍ നിന്നും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ലഭിച്ചതെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്‌ ഓഫ് ഇന്ത്യയും അറിയിച്ചു
Updated on
1 min read

കോവിഡിന് ശേഷം ഇന്ത്യന്‍ സിനിമാ വ്യവസായം വീണ്ടും ഉണര്‍വിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ 2.3 കോടിയലധികം സിനിമാ ടിക്കറ്റുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. തീയേറ്ററുകളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ബോക്‌സ് ഓഫീസില്‍ 400 കോടി രൂപയാണ് ഈ രണ്ട് ദിവസം കൊണ്ട് മാത്രം നേടിയത്.

100 വര്‍ഷത്തെ സിനിമാ ചരിത്രത്തിലെ പുതിയ റെക്കോര്‍ഡാണ് ഈ വാരാന്ത്യത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത്

രജനീകാന്ത് നായകനായ ജയിലറാണ് ഏറ്റവും കൂടുതല്‍ റെക്കോഡ് കളക്ഷന്‍ നേടിയത്. അമീഷ് പട്ടേലിന്റെ ഗദ്ദര്‍, അക്ഷയ് കുമാറിന്റെ ഓമൈ ഗോഡ് 2 ചിരഞ്ജീവിയുടെ ഭോലോ ശങ്കര്‍ എന്നീ സിനിമകളും തീയേറ്റുകളില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഈ വാരാന്ത്യത്തില്‍ ഇന്ത്യയിലുടനീളം 390 കോടി രൂപയാണ് തീയേറ്ററുകളില്‍ നിന്നും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ലഭിച്ചതെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ്‌ ഓഫ് ഇന്ത്യയും അറിയിച്ചു.

100 വര്‍ഷത്തെ സിനിമാ ചരിത്രത്തിലെ പുതിയ റെക്കോര്‍ഡാണ് ഈ വാരാന്ത്യത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, കോവിഡിന് ശേഷം സിനിമാ വ്യവസായം ഉണര്‍ന്നത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ്.

കോവിഡ് സമയത്ത് സുരക്ഷാ കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെയായി സിനിമാപ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. 2021 ന്റെ തുടക്കത്തിലാണ് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നത്. ഈ സമയത്താണ് ആളുകള്‍ തിയേറ്ററിനേക്കാള്‍ കൂടുതല്‍ ഒടിടി പ്ലാറ്റ് ഫോമിനാണ് പ്രധാന്യം നല്‍കുന്നത്.

ഇന്ത്യന്‍ സിനിമാ വ്യവസായം ഉണര്‍വിലേക്ക്; ഈ വാരാന്ത്യത്തില്‍ മാത്രം നേടിയത് 400 കോടി
ജയിലറിനെ പ്രശംസിച്ച് മുൻ മംഗോളിയൻ പ്രസിഡന്റ് പ്രചോദനാത്മക സിനിമയെന്ന് നമ്പാരിൻ എൻഖ്ബയാർ

ജനങ്ങള്‍ക്ക് സിനിമയോടുള്ള അഭിനിവേശത്തെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഷിബാശിഷ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഈ പ്രക്ഷേക പ്രതികരണം സിനിമാ വ്യവസായത്തെ പുനരിജ്ജീവിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിരാവിലെ തന്നെ പല ഷോകളുടെയും ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരുന്നെന്നും അദ്ദേഹം അറിയിച്ചു.

logo
The Fourth
www.thefourthnews.in