ദര്‍ശനാ … (ഹൃദയം)
സംഗീതം - ഹിഷാം അബ്ദുള്‍ വഹാബ് . ദര്‍ശന രാജേന്ദ്രനും ഹിഷാമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. യൂട്യൂബില്‍ 95 മില്യണ്‍ പേരാണ് ഗാനം ആസ്വദിച്ചത്
പാലാപള്ളി … (കടുവ)
സന്തോഷ് വര്‍മ്മയുടേയും ശ്രീഹരി തറയിലിന്‌റെയും വരികള്‍ക്ക് ജേക്ക്‌സ് ബിജോയിയുടെ സംഗീതം . അതുല്‍ നാറുകരയാണ് പാടിയിരിക്കുന്നത്
ദേവദൂതര്‍ പാടി… (ന്നാ താന്‍ കേസ് കൊട്)
1985 ല്‍ പുറത്തിറങ്ങിയ കാതോട് കാതോരത്തിലെ ഗാനത്തിന് പുതിയ പതിപ്പ് ഒരുക്കിയത് ഡോണ്‍ വിന്‍സെന്‌റ്. ബിജു നാരായണനാണ് പാടിയിരിക്കുന്നത്. സിനിമയുടെ പ്രമോഷന് ഏറ്റവും സഹായിച്ച ചാക്കോച്ചന്‌റെ ഡാന്‍സ് വൈറലായിരുന്നു
രതിപുഷ്പം… (ഭീഷ്മപര്‍വം)
വിനായക ശശികുമാറിന്‌റെ വരികള്‍ക്ക് സുഷിന്‍ ശ്യാമിന്‌റെ സംഗീതം. ഉണ്ണി മേനോനാണ് പാടിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെയും റംസാന്‌റെയും വിന്‌റേജ് മോഡിലുള്ള ചുവടുകളും ഗാനം ഹിറ്റാകുന്നതിന് കാരണമായി
ഓളെ മെലഡി… (തല്ലുമാല )
വിഷ്ണു വിജയ് ആണ് സംഗീതം . ഹരിചരന്‍, ബെന്നി ദയാല്‍, സലീം കുമാര്‍ , വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്
മന്ദാര പൂവേ… (കുമാരി)
ജോ പോളിന്‌റെ വരികളും ജേക്ക്‌സ് ബിജോയിയുടെ സംഗീതവും. പാടിയത് ആവണി മല്‍ഹാര്‍. സിനിമയുടെ പ്രമോഷനിലുട നീളം ഐശ്വര്യലക്ഷ്മിയുടെ ഡാന്‍സും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ട്രെന്‍ഡിങ്ങുമായിരുന്നു ഗാനം
ആദരാജ്ഞലി നേരട്ടെ … (രോമാഞ്ചം)
വിനായക് ശശികുമാറിന്‌റെ വരികളും സുഷിന്‍ ശ്യാമിന്‌റെ സംഗീതവും . സുഷിനും മധുവന്ദി നാരായണനും ചേര്‍ന്നാണ് ആലപിച്ചത്. ചിത്രം റിലീസായിട്ടില്ലെങ്കിലും പാട്ട് ഹിറ്റായി