ENTERTAINMENT
കോംപ്രമൈസുകളുടെ ലോകമാണ് സിനിമ, പിടിവാശികൾക്ക് അവിടെ സ്ഥാനമില്ല- ബിജിബാല്‍
കലയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് സംഗീത സംവിധായകൻ ബിജിബാൽ ബാക്ക് സ്റ്റോറിയിൽ
സിനിമ എന്ന കല
സിനിമയില്‍ പരിമിതികളുണ്ട്, പക്ഷേ ഒരു കലയ്ക്ക് പരിമിതികള്‍ ഉണ്ടാവുന്നതാണ് നല്ലതാണെന്ന് പറയുന്നു സംഗീത സംവിധായകന്‍ ബിജിബാല്‍. നല്ലൊരു പാട്ട് വേണമെന്നാവശ്യപ്പെട്ട് ആളുകൾ വരുന്നത് സന്തോഷമാണ്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുകയും സമീപിക്കുമ്പോൾ കോംപ്ലക്സ് ആയിരിക്കുകയും ചെയ്യുന്ന ഗാനങ്ങളാണ് ഇഷ്ടം.
എന്റെ ജീവിതം ഞാനുണ്ടാക്കിയ അല്പം കോംപ്ലക്സ് ആയ ഒരു ഡിസൈൻ ആണ്
എല്ലാ സങ്കല്‍പ്പങ്ങളും മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ്. മുന്നോട്ട് പോകാന്‍ സഹായിക്കുന്നത് അത്തരം സങ്കല്‍പ്പങ്ങളാണ്. എന്റെ സങ്കടങ്ങൾ എല്ലാം എന്റെ സന്തോഷങ്ങളാണ്. സന്തോഷം എന്നത് ഒരാവശ്യത്തിനപ്പുറം ചുറ്റുമുള്ളവരോടുള്ള തന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നു ബിജിബാല്‍