സ്റ്റേജില്‍ സംഭവിക്കുന്നത് മാജിക്- ജോബ് കുര്യന്‍

സ്റ്റേജില്‍ സംഭവിക്കുന്നത് മാജിക്- ജോബ് കുര്യന്‍

ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്‍ ബാക്ക്സ്റ്റോറിയില്‍
Updated on
1 min read

സ്റ്റേജ് പെർഫോമന്‍സില്‍ എപ്പോഴും സംഭവിക്കുന്നത് മാന്ത്രികമായ ഒരു ട്രയാംഗിള്‍ ആണെന്ന് ജോബ് കുര്യന്‍. ആസ്വാദകരും ഗായകനും ദൈവവും ഒന്നുചേരുമ്പോള്‍ മാത്രം സംഭവിക്കുന്ന മാജിക്കാണ് ഒരു നല്ല സ്റ്റേജ് എന്നു പറയുന്നു ജോബ്. ഏറ്റവും ആത്മാ‍ർത്ഥതയോടെ മാത്രമേ സം​ഗീതത്തെ സമീപിച്ചിട്ടുള്ളൂ. ഇപ്പോൾ ആസ്വാദകരിൽ നിന്ന് തിരികെ കിട്ടുന്ന സ്നേഹം ഉത്തരവാദിത്വം കൂട്ടുന്നുണ്ട്

ഫോക്ക് വെസ്റ്റേൺ സം​ഗീത ശാഖകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ ലാഞ്ഛനകൾ ഈണങ്ങളിൽ കാണാം

കണ്ണ് നനയാതെ ഒരു ട്രാക്ക് പോലും ചെയ്ത് തീ‍‍‍‍ർക്കാനാവില്ല. സം​ഗീതം അത്രയും പേഴ്സണലായ കാര്യമാണ്. സ്റ്റുഡിയോയിൽ പാടുമ്പോൾ ഇപ്പോഴും ആത്മവിശ്വാസക്കുറവുണ്ട്. പറ്റും എന്ന് തോന്നുന്ന പാട്ടുകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ.

സിനിമയ്ക്ക് ഒരുപാട് ചട്ടക്കൂടുക‍ൾ ഉണ്ട്. ഒരുപാട് പേരുടെ താത്പര്യങ്ങൾ പരി​ഗണിക്കേണ്ടിവരും. എനിക്കത് എപ്പോഴും പറ്റാറില്ല. ബഹുമാനവും സ്പേസുമൊക്കെ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അവ‍ർ ചെയ്യുന്നതു പോലെ ബുദ്ധിമുട്ടാണ് നമ്മൾ ചെയ്യുന്ന കാര്യവും എന്ന ബോധ്യം ഉണ്ടാവണം. അത്തരം സമ്മ‍ർദ്ദങ്ങൾക്കപ്പുറത്ത് സന്തോഷം കണ്ടെത്താനാണ് ശ്രമിക്കാറുള്ളതെന്നും ജോബ് പറയുന്നു

logo
The Fourth
www.thefourthnews.in