പ്രൈമിൽ ട്രെൻഡിങ്ങായി നല്ല നിലാവുളള രാത്രി; ചിത്രമേറ്റെടുത്ത് പ്രേക്ഷകർ

പ്രൈമിൽ ട്രെൻഡിങ്ങായി നല്ല നിലാവുളള രാത്രി; ചിത്രമേറ്റെടുത്ത് പ്രേക്ഷകർ

ഒരിടവേളയ്ക്ക് ശേഷം സാന്ദ്ര തോമസ് നിർമ്മാണ രം​ഗത്തേക്ക് തിരികെ എത്തിയ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.
Updated on
1 min read

ആമസോൺ പ്രൈം ട്രെൻഡിങ് ലിസ്റ്റില്‍ ഇടംപിടിച്ച് 'നല്ല നിലാവുളള രാത്രി'. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിച്ച ആദ്യ ചിത്രമായ 'നല്ല നിലാവുള്ള രാത്രി' കഴിഞ്ഞമാസം അവസാനമാണ് ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചത്. നവാഗത സംവിധായകനായ മർഫി ദേവസ്സി സംവിധാനം ചെയ്ത ചിത്രം മലയാള ആക്ഷൻ സിനിമകളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സമീപനമാണ് കാഴ്ചവച്ചത്. കോളേജ് സഹപാഠികളുടെ ഒത്തുചേരലാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.

തീയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു നല്ല നിലാവുളള രാത്രി. പിന്നാലെ ഒടിടിയിൽ എത്തിയപ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത കാഴ്ചയാണ് കാണാനിടയായത്. ആമസോൺ പ്രൈം ട്രെൻഡിങിൽ ഒമ്പതാമതാണ് ചിത്രത്തിന്റെ സ്ഥാനം. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ജൂൺ 30-നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

പ്രൈമിൽ ട്രെൻഡിങ്ങായി നല്ല നിലാവുളള രാത്രി; ചിത്രമേറ്റെടുത്ത് പ്രേക്ഷകർ
സൗഹൃദം, പക, അസൂയ; 'നല്ല നിലാവുളള രാത്രി'

ഒരുമിച്ച് പഠിച്ച ആറ് സുഹൃത്തുക്കളും അവർക്കൊപ്പം ചേരുന്ന രണ്ടുപേരുമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കഥയിൽ ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന ചോദ്യത്തെ അപ്രസ്കതമാക്കുന്ന കെട്ടുറപ്പുളള തിരക്കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംവിധായകൻ മർഫി ദേവസ്സിയ്ക്കൊപ്പം പ്രഭുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

പ്രൈമിൽ ട്രെൻഡിങ്ങായി നല്ല നിലാവുളള രാത്രി; ചിത്രമേറ്റെടുത്ത് പ്രേക്ഷകർ
മാസ് ആക്ഷൻ ത്രില്ലർ 'നല്ല നിലാവുള്ള രാത്രി' ഒടിടിയിൽ

ഒരിടവേളയ്ക്ക് ശേഷം സാന്ദ്ര തോമസ് നിർമ്മാണ രം​ഗത്തേക്ക് തിരികെ എത്തിയ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in