'ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ അനിൽ കപൂർ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി നാനാ പടേക്കർ

'ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ അനിൽ കപൂർ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി നാനാ പടേക്കർ

1989-ൽ റിലീസ് ചെയ്ത പരിന്ദയിൽ അധോലോക നായകനായ അന്ന സേട്ട് ആയിട്ടായിരുന്നു നാനാ പടേക്കർ അഭിനയിച്ചത്
Updated on
1 min read

1989-ൽ ബോളിവുഡിൽ ഹിറ്റായ ചിത്രമായിരുന്നു 'പരിന്ദ'. ജാക്കി ഷറോഫും അനിൽ കപൂറും പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിൽ നാനാ പടേക്കറും അഭിനയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ തനിക്ക് ആദ്യം മറ്റൊരു റോളായിരുന്നു ലഭിച്ചതെന്നും അനിൽ കപൂർ കാരണമാണ് ആ റോൾ നഷ്ടമായതെന്നും നാനാ പടേക്കർ പറയുന്നു.

ചിത്രത്തിൽ ജാക്കി ഷറോഫ് ചെയ്ത റോളിലേക്ക് ആയിരുന്നു സംവിധായകനായ വിധു വിനോദ് ചോപ്ര തന്നെ വിളിച്ചത്. എന്നാൽ തന്നെ ആ റോളിൽ നിന്ന് ഒഴിവാക്കാൻ അനിൽ കപൂർ ആവശ്യപ്പെട്ടെന്നും ഇതിന്റെ ഭാഗമായി താൻ തുടക്കത്തിൽ ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും നാനാ പടേക്കർ പറഞ്ഞു.

'ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ അനിൽ കപൂർ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി നാനാ പടേക്കർ
ഇന്ദിരാഗാന്ധിയായി കങ്കണ; 'എമര്‍ജന്‍സി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ച് താരം

''ചിത്രത്തിൽ ആദ്യം ആ റോൾ ചെയ്യാനിരുന്നത് നസീറുദ്ദീൻ ഷായായിരുന്നു. എന്നാൽ നസീറുദ്ദീൻ ഷാ പിൻമാറിയതോടെ ആ റോൾ എന്നിലേക്ക് വന്നു. എന്നാൽ സംവിധായകൻ വിധു വിനോദ് ചോപ്രയോട് ചിത്രത്തിലെ മറ്റൊരു നായകനായ അനിൽ കപൂർ എന്നെ പുറത്താക്കാൻ ആവശ്യപ്പെട്ടു. എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ വിനോദിനോട് പറഞ്ഞിരുന്നോയെന്ന് പിന്നീട് അനിലിനോട് ചോദിച്ചിരുന്നെന്നും ഇതിന് മറുപടിയായി 'താൻ എന്തിനാണ് നാനയെ താരമാക്കേണ്ടത്'- എന്നായിരുന്നു അനിൽ ചോദിച്ചതെന്നും നാനാ പടേക്കർ പറഞ്ഞു.

പിന്നീട് സംവിധായകൻ വിധു വിനോദ് ചിത്രത്തിലെ മറ്റൊരു റോൾ ചെയ്യാൻ സമീപിച്ചെന്നും തുടക്കത്തിൽ ദേഷ്യം വന്നെങ്കിലും താൻ ചോദിച്ച പ്രതിഫലം തരാമെന്ന് പറഞ്ഞതോടെ അതിൽ അഭിനയിക്കുകയായിരുന്നെന്നും നാനാ പടേക്കർ പറഞ്ഞു.

'ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ അനിൽ കപൂർ ആവശ്യപ്പെട്ടു'; വെളിപ്പെടുത്തലുമായി നാനാ പടേക്കർ
കൽക്കി 2898 എഡിക്ക് സമ്മതം മൂളിയത് ഒരു വർഷത്തിനുശേഷം; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ

1989 ൽ റിലീസ് ചെയ്ത പരിന്ദയിൽ അധോലോക നായകനായ അന്ന സേട്ട് ആയിട്ടായിരുന്നു നാനാ പടേക്കർ അഭിനയിച്ചത്, ജാക്കി ഷറോഫിനും അനിൽ കപൂറിനും ഒപ്പം മാധുരി ദീഷിത്, വിധു വിനോദ് ചോപ്ര, അനുപം ഖേർ, സുരേഷ് ഒബ്‌റോയ്, ടോം ആൾട്ടർ, ശിവകുമാർ സുബ്രഹ്‌മണ്യം തുടങ്ങിയവാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

ആർഡി ബർമൻ ആയിരുന്നു ചിത്രത്തിന്റെ സംഗീതം, ബിനോദ് പ്രധാൻ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ.

logo
The Fourth
www.thefourthnews.in