'നാനി 31' ഇനിമുതൽ 'സരിപോദാ ശനിവാരം'; ടൈറ്റിൽ പുറത്തുവിട്ട് നാനി-വിവേക് ​​ആത്രേയ ടീം

'നാനി 31' ഇനിമുതൽ 'സരിപോദാ ശനിവാരം'; ടൈറ്റിൽ പുറത്തുവിട്ട് നാനി-വിവേക് ​​ആത്രേയ ടീം

പ്രിയങ്ക അരുൾ മോഹൻ നായികയാകുമ്പോൾ നടൻ എസ് ജെ സൂര്യ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായും എത്തുന്നു
Updated on
1 min read

നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന ആക്ഷൻ ചിത്രം, 'നാനി 31' ഇനിമുതൽ 'സരിപോദാ ശനിവാരം' എന്നറിയപ്പെടും. അടുത്തിടെ ഒരു ചെറിയ വീഡിയോയിലൂടെ പ്രോജക്റ്റ് പ്രഖ്യാപിച്ച നിർമ്മാതാക്കൾ രസകരമായ മറ്റൊരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലാസായാണ് ചിത്രമെത്തുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയാകുമ്പോൾ തമിഴ് നടൻ എസ് ജെ സൂര്യ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായും എത്തുന്നു. മുരളി ജി ആണ് ഛായാഗ്രഹണം. കാർത്തിക ശ്രീനിവാസ് എഡിറ്റിം​ഗ് നിർവ്വഹിക്കുന്ന ചിത്രത്തിൽ ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം.

ഹായ് നണ്ണായാണ് നാനി നായകനായി പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റൊരു ചിത്രം. തമിഴില്‍ അടുത്തിടെ വൻ വിജയമായ ഡാഡയുടെ റീമേക്കാണ് ഹായ് നണ്ണ എന്ന് റിപ്പോര്‍ട്ടുകൾ വന്നതോടെ വാർത്ത തള്ളി നാനി തന്നെ രം​ഗത്തെത്തിയിരുന്നു. ഹായ് നണ്ണാ ഒരു ഒറിജിനല്‍ സിനിമ ആണെന്നും റീമേക്ക് അല്ലെന്നും നാനി വ്യക്തമാക്കിയിരുന്നു. ചിത്രം വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരണത്തിൽ നാനി കൂട്ടിച്ചേർത്തു. ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in