മാധുരി ദീക്ഷിത്തിനെതിരെ മോശം പരാമർശം; നെറ്റ്ഫ്ലിക്സിന് വക്കീൽ നോട്ടീസ്
ബോളിവുഡ് സൂപ്പർ താരം മാധുരി ദീക്ഷിത്തിനെ അപകീര്‍ത്തിപെടുത്തുന്ന പരാമര്‍ശം നടത്തിയതിൻ്റെ പേരിൽ നെഫ്ലിക്സസിനെതിരെ വക്കീല്‍ നോട്ടീസ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയ് കുമാറിന്റെ പരാതിയിലാണ് നടപടി. അമേരിക്കന്‍ സിരീസായ 'ബിഗ് ബാങ് തിയറിയില്‍'' അഭിനേതാക്കളായ കുമാല്‍ നെയ്യറിന്റെയും ജിം പാര്‍സണിന്റെയും കഥാപാത്രങ്ങള്‍ ഐശ്വര്യ റായിയെയും മാധുരിയെയും താരതമ്യം ചെയ്യുന്ന രംഗത്തിലാണ് മാധുരിക്കെതിരെ മോശം പരാമർശമുണ്ടായത്. കഥാപാത്രങ്ങളുടെ പരാമര്‍ശങ്ങള്‍ അനാദരവും അപകീര്‍ത്തികരവുമാണെന്ന് മിഥുന്‍ വിജയ് കുമാർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
'സമൂഹത്തില്‍ ഇത്തരം ഉളളടക്കങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കും. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും തെറ്റായ സങ്കല്‍പങ്ങളും സമൂഹത്തിൽ വേരുറപ്പിക്കാൻ ഇവ കാരണമാകും. ഇത് ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.' എന്ന് നോട്ടീസില്‍ പറയുന്നു.
നെറ്റ്ഫ്ലിക്സിൽ നിന്ന് ഈ രംഗം ഉള്‍പ്പെടുന്ന എപിസോഡ് ഒഴിവാക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. മുംബൈയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ ഓഫീസിലേക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.നെറ്റ്ഫ്‌ളിക്‌സ് പോലുള്ള കമ്പനികള്‍ അവരുടെ തെറ്റുകള്‍ക്ക് ഉത്തരവാദിത്തം വഹിക്കേണ്ടതാണ്. മാധുരിയെ കുറിച്ചുളള പരാമര്‍ശം തെറ്റാണെന്ന് മാത്രമല്ല, അവരുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും മിഥുന്‍ പറയുന്നു.