വാഴയും തങ്കലാനും ഒടിടിയിൽ; ഏറ്റവും പുതിയ റിലീസുകൾ, ഏതൊക്കെ പ്ലാറ്റ്ഫോമുകളിൽ കാണാം!

വാഴയും തങ്കലാനും ഒടിടിയിൽ; ഏറ്റവും പുതിയ റിലീസുകൾ, ഏതൊക്കെ പ്ലാറ്റ്ഫോമുകളിൽ കാണാം!

ബേസിലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’, അഡിയോസ് അമിഗോ, തലവൻ എന്നിങ്ങനെ ആസിഫ് അലി പ്രാധന വേഷത്തിലെത്തിയ രണ്ടു ചിത്രങ്ങൾ, ദിലീപിന്റെ ‘പവി കെയർ ടേക്കർ’ എന്നിവയായിരുന്നു ഓണത്തിന് ഒടിടിയിലെത്തിയ മലയാള സിനിമകൾ.
Updated on
3 min read

ഒടിടിയിലെത്തി വിബിൻ ദാസിന്റെ രചനയിൽ ആനന്ദ് മേനോൻ ഒരുക്കിയ ‘വാഴ’യും, പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായ ‘തങ്കലാനും’. സെപ്തംബർ 23, തിങ്കളാഴ്ച്ചയാണ് ഇരു ചിത്രങ്ങളും ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. ബേസിലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’, അഡിയോസ് അമിഗോ, തലവൻ എന്നിങ്ങനെ ആസിഫ് അലി പ്രാധന വേഷത്തിലെത്തിയ രണ്ടു ചിത്രങ്ങൾ, ദിലീപിന്റെ ‘പവി കെയർ ടേക്കർ’ എന്നിവയായിരുന്നു ഓണത്തിന് ഒടിടിയിലെത്തിയ മലയാള സിനിമകൾ.

ഏറ്റവും പുതിയ റിലീസുകൾ, ഏതൊക്കെ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും? പട്ടിക ചുവടെ;

ഹോട്ട്സ്റ്റാർ

വാഴ:

ജോമോൻ ജ്യോതിർ, ഹാഷിർ, സാഫ് ബോയ്, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം ചെയ്ത വാഴ സെപ്റ്റംബർ 23ന് ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. വിപിൻ ദാസിന്റേതാണ് തിരക്കഥ. ഓ​ഗസ്റ്റ് 15നായിരുന്നു ചിത്രത്തിന്റെ തീയറ്റർ റിലീസ്.

കിൽ:

ത്രസിപ്പിക്കുന്ന വയലൻസ്‍ രം​ഗങ്ങൾ കൊണ്ട് തീയറ്ററിൽ ശ്രദ്ധ നേടിയ ആക്‌ഷൻ ത്രില്ലർ ‘കിൽ' ഹോട്ട്സ്റ്റാറിൽ കാണാം. സെപ്റ്റംബർ 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. നിഖില്‍ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നെറ്റ്ഫ്ലിക്സ്

തങ്കലാൻ:

വിക്രത്തിനെ നായകനാക്കി പാ രഞ്ജിത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത തങ്കലാൻ സെപ്റ്റംബർ 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്.

അഡിയോസ് അമി​ഗോ:

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത 'അഡിയോസ് അമി​ഗോ' സെപ്റ്റംബർ 11 മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം തുടങ്ങി. ഓഗസ്റ്റ് 9നായിരുന്നു ചിത്രത്തിന്റെ തീയറ്റർ റിലീസ്.

സീ ഫൈവ്

നുണക്കുഴി:

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നുണക്കുഴി' സെപ്റ്റംബർ 13 മുതൽ സീ ഫൈവിൽ സ്ട്രീമിങ് തുടങ്ങി. ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം കോമഡി ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ ചിത്രം കാണാം.

ആമസോൺ പ്രൈം

ബാഡ് ന്യൂസ്:

തൃപ്തി ദിമ്രി, വിക്കി കൗശല്‍ െന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കോമഡി എന്‍റര്‍ടെയ്നര്‍ ബാഡ് ന്യൂസ് ആമസോൺ പ്രൈമിൽ കാണാം. സെപ്റ്റംബർ 13നാണ് ചിത്രം പ്രൈമിലെത്തിയത്. ആനന്ദ് തിവാരിയാണ് സംവിധായകൻ

വിശേഷം:

ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘വിശേഷം’ സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു‌. ഇന്ത്യയ്ക്ക് വെളിയിലുള്ളവർക്ക് സിമ്പിളി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം കാണാം.

സോണി ലിവ്

തലവൻ:

ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രം തലവൻ സെപ്റ്റംബർ 12 മുതൽ സോണി ലൈവിൽ സംപ്രേക്ഷണം ആരംഭിച്ചു. മെയ് 24നായിരുന്നു ചിത്രത്തിന്റെ തിയേറ്റർ റിലീസ്.

മനോരമ മാക്സ്

പവി കെയർ ടേക്കർ:

വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന കോമഡി ചിത്രം പവി കെയർ ടേക്കർ മനോരമ മാക്സിൽ കാണാം. സെപ്റ്റംബര്‍ 6നായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

തമിഴ് ഹൊറർ ചിത്രം ഡിമൊണ്ടെ കോളനി 2, നാനിയുടെ സരിപോധ ശനിവാരം എന്നിവയാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in