'പശുക്കൾ കമ്യൂണിസ്റ്റ് പച്ച തിന്നൂല്ല, അതുകൊണ്ട് ഗോമാതാ എന്ന് വിളിക്കാം!'; 'പൊറാട്ട് നാടകം' ഓ​ഗസ്റ്റ് 9ന്

'പശുക്കൾ കമ്യൂണിസ്റ്റ് പച്ച തിന്നൂല്ല, അതുകൊണ്ട് ഗോമാതാ എന്ന് വിളിക്കാം!'; 'പൊറാട്ട് നാടകം' ഓ​ഗസ്റ്റ് 9ന്

ആക്ഷേപഹാസ്യ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രമായിരിക്കും 'പൊറാട്ട് നാടകം' എന്ന സൂചനയാണ് പുതിയ ടീസറും നല്‍കുന്നത്
Updated on
1 min read

അന്തരിച്ച സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' ഓ​ഗസ്റ്റ് ഒൻപതിന് തീയേറ്ററുകളിൽ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആക്ഷേപഹാസ്യ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രമായിരിക്കും 'പൊറാട്ട് നാടകം' എന്ന സൂചനയാണ് പുതിയ ടീസറും നല്‍കുന്നത്.

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെ ഒരുങ്ങിയ ചിത്രമാണ്. സിദ്ദിഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒൻപതിനാണ് ചിത്രം തീയറ്ററുകളിലെത്തുക.

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും നിർണായക കഥാപാത്രമാകുന്നു. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

'പശുക്കൾ കമ്യൂണിസ്റ്റ് പച്ച തിന്നൂല്ല, അതുകൊണ്ട് ഗോമാതാ എന്ന് വിളിക്കാം!'; 'പൊറാട്ട് നാടകം' ഓ​ഗസ്റ്റ് 9ന്
തമിഴ് സിനിമയിൽ പണിമുടക്ക്; നവംബർ ഒന്നു മുതൽ സിനിമാ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ

നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. രാജേഷ് രാജേന്ദ്രൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിൽ സുജിത് രാഘവ് കലാസംവിധാനവും ലിബിൻ മോഹനൻ മേക്കപ്പും കൈകാര്യം ചെയ്യന്നു. സൂര്യ രാജേശ്വരിയാണ് വസ്ത്രാലങ്കാരം, മാഫിയ ശശി സംഘട്ടനവും ബി ഹരിനാരായണൻ, ഫൗസിയ അബൂബക്കർ എന്നിവർ ഗാനരചനയും നിർവഹിക്കുന്നു. ശബ്ദ സന്നിവേശം: രാജേഷ് പി എം, കളറിസ്റ്റ്: അർജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്.

logo
The Fourth
www.thefourthnews.in