'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷമാണ് ഇത്തരം വിമർശനങ്ങൾ'; സ്റ്റീരിയോടൈപ്പാവുന്നുവെന്ന പരിഹാസത്തിൽ നിമിഷ സജയൻ

'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷമാണ് ഇത്തരം വിമർശനങ്ങൾ'; സ്റ്റീരിയോടൈപ്പാവുന്നുവെന്ന പരിഹാസത്തിൽ നിമിഷ സജയൻ

പലപ്പോഴും മികച്ച കഥാപാത്രങ്ങൾ വരുമ്പോൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും നിമിഷ സജയൻ കൂട്ടിച്ചേർത്തു
Updated on
1 min read

സ്റ്റീരിയോടൈപ്പ് വേഷങ്ങൾ മാത്രം ചെയ്യുന്നുവെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടി നിമിഷ സജയൻ. "താൻ എങ്ങനെയാണെന്ന് ഇൻഡസ്ട്രിയിലെ എല്ലാവർക്കും അറിയാം. പക്ഷേ, എന്തുകൊണ്ടാണ് തന്റെ യഥാർത്ഥ വ്യക്തിത്വത്തിന് അനുസരിച്ചുള്ള കഥാപാത്രം നൽകാത്തതെന്ന് അറിയില്ല," നിമിഷ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പലപ്പോഴും മികച്ച കഥാപാത്രങ്ങൾ വരുമ്പോൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും നിമിഷ സജയൻ കൂട്ടിച്ചേർത്തു. ഹാപ്പി മോഡുള്ള കഥാപാത്രങ്ങളുള്ള ചില സ്‌ക്രിപ്റ്റുകൾ വായിക്കുമ്പോൾ, അവയ്ക്ക് ആഴം കുറവാണെന്ന് തോന്നാറുണ്ട്. നായാട്ട്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ സിനിമകൾ ചെയ്യുമ്പോൾ ഒരു കലാകാരിയെന്ന നിലയിൽ തനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്നും നിമിഷ കൂട്ടിച്ചേർത്തു.

'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷമാണ് ഇത്തരം വിമർശനങ്ങൾ'; സ്റ്റീരിയോടൈപ്പാവുന്നുവെന്ന പരിഹാസത്തിൽ നിമിഷ സജയൻ
പോച്ചറിലൂടെ ബി-ടൗണറിഞ്ഞ മോളിവുഡ് ടച്ച്; കരിയർ 'തേച്ചു മിനുക്കുന്ന' നിമിഷയും റോഷനും

തനിക്കെതിരെയുള്ള വിമർശനങ്ങളിൽ ഭൂരിഭാഗവും ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് ആരംഭിച്ചതെന്നും നിമിഷ ചൂണ്ടിക്കാണിച്ചു. ആളുകൾക്ക് എന്തും എഴുതാനും പറയാനും കഴിയും, പക്ഷേ അതിൽ നിന്ന് എനിക്ക് ആവശ്യമുള്ളത് മാത്രമേ ഞാൻ എടുക്കൂ. അത് എന്നെ ബാധിക്കാൻ ഞാൻ അനുവദിക്കുന്നില്ലെന്നും നിമിഷ പറഞ്ഞു.

അതേസമയം, നിമിഷ സജയൻ നായികയായ വെബ്ബ് സീരിസ് പോച്ചർ ആമസോൺ പ്രൈമിൽ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണ കുറ്റകൃത്യ പരമ്പരയാണ് പോച്ചർ. ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സാങ്കൽപ്പിക കഥയാണ് സീരീസ് പറയുന്നത്.

'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് ശേഷമാണ് ഇത്തരം വിമർശനങ്ങൾ'; സ്റ്റീരിയോടൈപ്പാവുന്നുവെന്ന പരിഹാസത്തിൽ നിമിഷ സജയൻ
'മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം'; 'സി സ്പേസ്' നാളെ പ്രേക്ഷകരിലേക്ക്

ഡൽഹി ക്രൈം ക്രിയേറ്റർ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകൻ. എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ജൊഹാൻ ഹെർലിൻ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നൽകിയത് ആൻഡ്രൂ ലോക്കിംഗ്ടണാണ്. ബെവർലി മിൽസ്, സൂസൻ ഷിപ്പ്ടൺ, ജസ്റ്റിൻ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in