നാലാം ദിനത്തിൽ ഒൻപത് മത്സര ചിത്രങ്ങൾ; നൻപകൽ നേരത്ത് മയക്കവും മെമ്മറിലാൻഡും പ്രദർശനത്തിന്

നാലാം ദിനത്തിൽ ഒൻപത് മത്സര ചിത്രങ്ങൾ; നൻപകൽ നേരത്ത് മയക്കവും മെമ്മറിലാൻഡും പ്രദർശനത്തിന്

അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരവും ഇന്ന് മേളയിൽ
Updated on
1 min read

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ ഒൻപത് മത്സര ചിത്രങ്ങളടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദർശനവും ഇന്നുണ്ടാകും. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോർമൽ, രാരിഷ് ജി യുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴു ചിത്രങ്ങളാണ് മലയാളം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അറിയിപ്പ്, ആലം, ക്ളോണ്ടൈക്, ഹൂപ്പോ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനമാണിന്ന്.

നാലാം ദിനത്തിൽ ഒൻപത് മത്സര ചിത്രങ്ങൾ; നൻപകൽ നേരത്ത് മയക്കവും മെമ്മറിലാൻഡും പ്രദർശനത്തിന്
ഒരു സിഗ്നേച്ചർ ഫിലിമിന്റെ പിറവി

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം അന്താരാഷ്ട്ര മത്സര വിഭാ​ഗത്തിലാണ് പ്രദർശിപ്പിക്കുക. 12 ചിത്രങ്ങളാണ് മത്സരത്തിനായുളളത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായക വേഷത്തിൽ എത്തുന്നത്. മേളയിൽ തുടർന്നുളള മൂന്ന് ദിവസങ്ങളിലായി ചിത്രം പ്രദർശിപ്പിക്കും.

ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താല്പര്യം മുൻനിർത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ രാത്രി 12 ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. നിശാഗന്ധിയിൽ റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം.

logo
The Fourth
www.thefourthnews.in