നിവിനൊപ്പം 'താര'ത്തിൽ താരമാകാൻ സായ് പല്ലവി; ഇരുവരും ഒരുമിക്കുന്നത് 8 വർഷത്തിന് ശേഷം

നിവിനൊപ്പം 'താര'ത്തിൽ താരമാകാൻ സായ് പല്ലവി; ഇരുവരും ഒരുമിക്കുന്നത് 8 വർഷത്തിന് ശേഷം

ചിത്രീകരണം മണാലിയിൽ പുരോഗമിക്കുന്നു
Updated on
1 min read

അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്നു . നിവിൻ പോളിയുടെ പുതിയ ചിത്രമായ താരത്തിൽ സായ് പല്ലവിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോർട്ടുകൾ. 8 വർഷത്തിന് ശേഷമാണ് നിവിൻ പോളിയും സായ് പല്ലവിയും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്

കിളി പോയി,കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. കിളി പോയി എന്ന ചിത്രത്തിന്റെ സഹരചയിതാവായ വിവേക് രഞ്ജിത്താണ് രചന. മണാലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ

നിഖില വിമൽ , വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പോളി ജൂനിയർ പിക്ചേഴ്സും മാജിക് ഫ്രെയിസും ചേർന്നാണ് നിർമ്മാണം .

logo
The Fourth
www.thefourthnews.in