സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിൽ

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിൽ

മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
Published on

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ പോളി. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 20ന് യുഎഇയിൽ ആരംഭിച്ചു. ചിത്രത്തിൽ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ എത്തുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. 2017ൽ മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദറിലൂടെയായിരുന്നു അദേനിയുടെ അരങ്ങേറ്റം. രണ്ടാം തവണയാണ് ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ മിഖായേലായിരുന്നു ഇതിന് മുൻപ് ഇരുവരും ഒന്നിച്ച ചിത്രം.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in