'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

കഴിഞ്ഞ ദിവസം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുപ്പതുകാരനായി മമ്മൂട്ടി അഭിനയിക്കുന്നെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
Updated on
1 min read

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ച് ചിത്രം ആലോചനയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒരു വര്‍ക്ക് ഷോപ്പില്‍ എ ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ചതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

അടുത്ത സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അതൊരു മമ്മൂട്ടി ചിത്രമല്ല

ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുപ്പതുകാരനായി മമ്മൂട്ടി അഭിനയിക്കുന്നെന്ന വാർത്തകൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് സംവിധായകന്റെ വിശദീകരണം.

'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ
വില്ലനോ നായകനോ? കറപിടിച്ച പല്ലുകളും നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍

തമിഴ് സിനിമകളിലൊക്കെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഭിനേതാക്കളുടെ പ്രായം കുറിച്ചുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടില്‍ വിജയ്‌യുടെ ഒരു കഥാപാത്രത്തിന് എഐ ഉപയോഗിച്ച് പ്രായം കുറക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടില്ലേ... അതുപോലെ മലയാളത്തില്‍ മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്‌റെയോ വയസു കുറയ്ക്കാമെന്നാണ് പറഞ്ഞതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അടുത്ത സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ അതൊരു മമ്മൂട്ടി ചിത്രമല്ല. ആ ചിത്രത്തിന്‌റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in