അന്ന് ദുല്‍ഖറിനു മുന്നില്‍ ഡയലോഗ് മറന്നു, ഇന്ന് നായകന്‍: ഹക്കീം ഷാ

ഹക്കീം നായകനായെത്തുന്ന കടകന്‍ പിതാവും മകനും തമ്മിലുള്ള കോണ്‍ഫ്ലിക്റ്റിനെക്കുറിച്ചാണ് പറയുന്നത്

ദുല്‍ഖറിനു മുന്നില്‍ ഡയലോഗ് മറന്ന വ്യക്തിയില്‍ നിന്ന് ദുല്‍ഖറിന്റെ പ്രൊഡക്ഷനില്‍ നായകനായ പത്ത് വര്‍ഷത്തെ വളര്‍ച്ചയുടെ ബാക്കിയാണ് 'കടകന്‍' എന്ന് നടന്‍ ഹക്കീം ഷാ. സിനിമയില്‍ മാസ് കഥാപാത്രമാണ് അശോകന്‍ ചേട്ടന്റേതെന്നും, ഞാന്‍ പോയ വഴിയേ മകന്‍ പോകരുത് എന്ന് ആഗ്രഹിക്കുന്നതും, തിരുത്താന്‍ ശ്രമിക്കുന്നതുമായ ഒരച്ഛന്റെ വേഷമാണ് അദ്ദേഹത്തിന്റേതെന്നും അച്ഛനും മകനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റാണ് സിനിമ പറയുന്നതെന്നും ഹക്കിം ഷാ കൂട്ടിച്ചേർത്തു.

നല്ല സിനിമകളുണ്ടായാല്‍ തീയേറ്ററില്‍ ആളുണ്ടാകും. സിനിമാ പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്നത് നല്ല സിനിമകളുണ്ടാകാന്‍ ആണെന്നും നടന്‍ ഹരിശ്രീ അശോകന്‍. പുതിയ ചിത്രം കടകന്റെ വിശേഷങ്ങള്‍ പങ്കുവച്ച് യുവതാരം ഹക്കിം ഷായ്‌ക്കൊപ്പം ദ ഫോര്‍ത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കടകന്‍' ഫാമിലി ഡ്രാമയാണ്, കരിയറില്‍ ഇന്നുവരെ ചെയ്യാത്ത വേഷമാണ് തനിക്ക് ലഭിച്ചത്. ബന്ധങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കഥകള്‍ മലയാള സിനിമ പല തവണ പറഞ്ഞിട്ടുണ്ട്. ഇത്തവണ പറയുന്ന പശ്ചാത്തലത്തിലാണ് വ്യത്യാസമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in