മേളയിലേക്കൊരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി!

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിച്ചത് ഫുഡ് ഡെലിവറി ജീവനക്കാരുടെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് കമ്പനിയില്‍ ജോലി
ചെയ്യുന്നവരുടെ കഥ പറയുന്ന രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അമല്‍ പ്രസി സംവിധാനം ചെയ്ത ബാക്കി വന്നവരും, നന്ദിതാ ദാസിന്‌റെ സ്വിഗാറ്റോയുമാണ് ആ ചിത്രങ്ങള്‍ . ആ സമൂഹം നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ തന്നെയാണ് ചിത്രങ്ങളുടെ പ്രമേയവും

മേളയിലെത്താന്‍ ആ വിഭാഗത്തിലെ ആര്‍ക്കും തന്നെ ജീവിത സാഹചര്യം അനുവദിക്കുന്നില്ലെങ്കിലും അവരുടെ പ്രതിനിധികളാകുന്നുണ്ട് ഈ സിനിമകള്‍.
ചലച്ചിത്രാസ്വാദകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും കലാസൃഷ്ടിക്കള്‍ക്കും വേദി ഒരുക്കുന്നതിനപ്പുറം ഇത്തരം ചില സാമൂഹിക കടമകള്‍ കൂടിയാണ് ചലച്ചിത്രമേളകളില്‍ നിറവേറ്റപ്പെടുന്നത്

എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി അമല്‍ പ്രസി സംവിധാനം ചെയ്ത ചിത്രമായ ബാക്കിവന്നവർ പന്ത്രണ്ടായിരം രൂപ ബഡ്ജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം മഹാരാജാസ് കോളേജില്‍ പഠിച്ചവർ തന്നെയാണ്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സല്‍മാനുല്‍ ഫാരിസും അമല്‍ പ്രസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം സിനിമാ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in