വിക്രം 'കെജിഎഫിൽ'; തങ്കലാൻ
ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

വിക്രം 'കെജിഎഫിൽ'; തങ്കലാൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ചിത്രത്തിന്റെ കെജിഎഫ് ഷെഡ്യൂൾ മൂന്നാഴ്ച കൂടി നീണ്ടുനിന്നേക്കും
Updated on
2 min read

ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം തങ്കലാന്റെ ഷൂട്ട് കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) പുരോഗമിക്കുകയാണ്. കെജിഎഫിലെ ഷെഡ്യൂൾ പൂർത്തിയായാൽ വെറും 15 ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിന്റെ കെജിഎഫ് ഷെഡ്യൂൾ മൂന്നാഴ്ച കൂടി നീണ്ടുനിന്നേക്കും. സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ വിക്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

15 ദിവസം നീണ്ടുനിൽക്കുന്ന അവസാനഘട്ട ഷൂട്ടിൽ 10 ദിവസവും ചെന്നൈയിലാണ് ചിത്രീകരണം. ശേഷം മധുരയിലേക്ക് മടങ്ങും. വർഷാവസാനത്തോടുകൂടി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വ്യത്യസ്ത ലുക്ക് കൊണ്ട് ഇപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുള്ള വിക്രം കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് തങ്കലാനിലെത്തുന്നത്.

വിക്രം 'കെജിഎഫിൽ'; തങ്കലാൻ
ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്
പാ രഞ്ജിത്തിനൊപ്പം വിക്രം; ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി 'തങ്കലാന്‍' ടീസര്‍

പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് തങ്കലാന്‍. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍രാജയാണ്. മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികാ വേഷങ്ങളിൽ എത്തുന്നത്. ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

logo
The Fourth
www.thefourthnews.in