ഓസ്കറില്‍ തിളങ്ങി 'എവ്‌രിതിങ് എവ്‌രിവേർ ഓള്‍ അറ്റ് വണ്‍സ്'; മിഷേൽ യോ നടി, ബ്രന്റണ്‍ ഫെസര്‍ നടന്‍
95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖല ഒരിക്കല്‍ കൂടി ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. തെലുങ്കു ചിത്രം ആര്‍ആര്‍ആറിലൂടെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരവും, മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിമായി ദ എലിഫന്റ് വിസ്പറേഴ്സും ഇന്ത്യയുടെ അഭിമാനമായിമാറി. സയന്‍സ് ഫിക്ഷന്‍ ചിത്രം എവരിതിംങ് എവരിയര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് ഇത്തവണ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം. മികച്ച ചിത്രത്തിനുളള പുരസ്‌കാരമടക്കം ആറ് പുരസ്‌കാര
ങ്ങളാണ് ചിത്രം വാരിക്കൂട്ടിയ്ത. മികച്ച നടി, സഹനടന്‍, തിരക്കഥ, സംവിധാനം, എഡിറ്റിംങ് എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. ഡാനിയല്‍ ക്വാന്‍, ഡാനിയേല്‍ സ്‌കിനേര്‍ട്ട് (ഡാനിയേല്‍സ്) എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്.
മികച്ച നടി- മിഷേൽ യോ (എവ്‌രിതിങ് എവ്‌രിവേർ ഓള്‍ അറ്റ് വണ്‍സ്)
95-ാമത് ഓസ്കറിൽ മികച്ച നടിയായി മിഷേൽ യോ. എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ താരം കൂടിയാണ് മിഷേൽ യോ. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ഡാനിയല്‍ ക്വാന്‍, ഡാനിയേല്‍ സ്‌കിനേര്‍ട്ട് എന്നിവരാണ് തിരക്കഥയും സംവിധാനവും ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് എവരിതിംഗ് എവരിവേയര്‍ .
മികച്ച നടന്‍ - ബ്രന്റണ്‍ ഫെസര്‍ (ദ വെയ്ല്‍)
ഡാരൻ ആരോനോഫ്‌സ്‌കി സംവിധാനം ചെയ്‌ത അമേരിക്കൻ സൈക്കോളജിക്കൽ ഡ്രാമ ദ വെയ്ല്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബ്രന്റണ്‍ ഫെസറിന് മികച്ച നടനുളള ഓസ്കര്‍ പുരസ്‌കാരം. സിനിമയില്‍ അമിതവണ്ണമുളള അധ്യാപകനായാണ് ഫെസര്‍ അഭിനയിക്കുന്നത്.
മികച്ച സംവിധാനം - ഡാനിയേല്‍സ്
95-ാമത് ഓസ്കറില്‍ മികച്ച സംവിധായകരായി ഡാനിയല്‍ ക്വാനും ഡാനിയേല്‍ സ്‌കിനേര്‍ട്ടും (ഡാനിയേല്‍സ്). സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന എവ്‌രിതിങ് എവ്‌രിവേർ ഓള്‍ അറ്റ് വണ്‍സിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം
അഭിമാനമായി നാട്ടു നാട്ടു; മികച്ച ഒറിജിനൽ ഗാനവിഭാഗത്തിൽ പുരസ്കാരം
ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ. മികച്ച ഗാനം. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തില്‍ പുരസ്‌കാരം. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. ഗായകരായ കാല ഭൈരവയും രാഹുല്‍ സപ്ലിഗജുമാണ് ഗാനം ആലപിച്ചത്.
മികച്ച തിരക്കഥ: എവരിതിംഗ് എവരിവേയര്‍ ഓള്‍ അറ്റ് വണ്‍സ്
ഡാനിയല്‍ ക്വാന്‍ ,ഡാനിയേല്‍ സ്‌കിനേര്‍ട്ട് എന്നിവര്‍ തിരക്കഥയും സംവിധാനവും ചെയ്ത സയന്‍സ് ഫിക്ഷന്‍ എവരിതിംഗ് എവരിവേയര്‍ ഓള്‍ അറ്റ് വണ്‍സിന് മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം.
മികച്ച വിഷ്വല്‍ എഫക്ട്: അവതാര്‍- ദ വേ ഓഫ് വാട്ടര്‍
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ ദ വേ ഓഫ് വാട്ടറിന് മികച്ച വിഷ്വല്‍ എഫക്ട് പുരസ്‌കാരം. വര്‍ണനകള്‍ക്കതീതമായ ദൃശ്യ വിസ്മയമാണ് അവതാറിലൂടെ പ്രേക്ഷകര്‍ കണ്ട്ത. പാന്‍ഡോറയുടെ മായലോകത്ത് നിന്ന് കടല്‍ക്കാഴ്ചകളുടെ മാന്ത്രികതയിലേക്കുളള നാവികയാത്രയാണിത്.
ഇന്ത്യക്ക് അഭിമാനമായി 'ദ എലഫന്റ് വിസ്‌പറേഴ്‌സ്'
ഇന്ത്യയില്‍ നിന്നുള്ള 'ദ എലഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം. കാര്‍ത്തികി ഗൊണ്‍സാല്‍വസാണ് എലിഫന്റ് വിസ്പറേഴ്‌സിന്റെ സംവിധായിക. നിര്‍മ്മാണം ഗുനീത് മോംഗ.
തമിഴ്നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ചിരിക്കുന്ന എലിഫന്റ് വിസ്പറേഴ്‌സ്, ബൊമ്മന്റെയും ബെല്ലിയുടെയും സംരക്ഷണത്തില്‍ വളരുന്ന രഘു എന്ന ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ബൊമ്മനും ബെല്ലിയും രഘുവും തമ്മിലുള്ള ആത്മ ബന്ധത്തിനൊപ്പം പ്രകൃതി സൗന്ദ്യരവും ചിത്രത്തില്‍ മനോഹരമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍
ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോറിനുള്ള പുരസ്കാരം ക്വയിറ്റ് ഓണ്‍ ദ വേസ്‌റ്റേണ്‍ ഫ്രണ്ട് (വോള്‍ക്കര്‍ ബെര്‍ട്ടല്‍മാന്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം
ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ആന്‍ ഐറിഷ് ഗുഡ്‌ബൈ പുരസ്‌കാരം നേടി
മികച്ച മേക്കപ്പ്
മികച്ച മേക്കപ്പ് & കേശാലങ്കാരത്തിന് ദി വെയില്‍ പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ റൂത്ത് കാര്‍ട്ടര്‍ നേടി. ബ്ലാക്ക് പാന്തര്‍ വാകന്‍ഡ ഫോറെവര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. റൂത്ത് കാര്‍ട്ടര്‍ രണ്ടാം തവണയാണ് ഓസ്‌കര്‍ നേടുന്നത്. 2018 ല്‍ ബ്ലാക്ക് പാന്തറിനാണ് റൂത്ത് കാര്‍ട്ടര്‍ ആദ്യതവണ പുരസ്‌കാരം നേടിയത്
ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം
ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ആന്‍ ഐറിഷ് ഗുഡ്‌ബൈ പുരസ്‌കാരം നേടി
ഛായാഗ്രാഹകന്‍
മികച്ച ഛായാഗ്രാഹകനായി ജയിംസ് ഫ്രണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ഓള്‍ ക്വയിറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
ഡോക്യുമെന്ററി ഫീച്ചര്‍
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ റഷ്യന്‍ ചിത്രം നവാല്‍നി പുരസ്കാരം നേടി.
മികച്ച അനിമേഷന്‍ ഫീച്ചര്‍ ഫിലിം
മികച്ച അനിമേഷന്‍ ഫീച്ചര്‍ ചിത്രമായി ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സഹനടി - സഹനടന്‍
മികച്ച സഹനടിയായി ജാമി ലീ കാര്‍ട്ടിസും മികച്ച സഹനടനുള്ള പുരസ്‌കാരം കി ഹൂയ് ക്വാനും നേടി. നോമിനേഷനിലുടനീളം നിറഞ്ഞു നിന്ന എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും പുരസ്‌കാരം നേടിയത്.
മികച്ച അനിമേഷന്‍ ചിത്രം
ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ.
ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം നിലനില്‍ക്കുന്ന 95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ലോസ്ആഞ്ചലേസിലെ ഹോളിവുഡ് ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പുരസ്‌കാര ദാന ചടങ്ങ് ആരംഭിച്ചത്.
ഇന്ത്യന്‍ പ്രതീക്ഷകളുമായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരപട്ടികയില്‍ മത്സരവിഭാഗത്തിലിടം നേടിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ 'ഓള്‍ ദാറ്റ് ബ്രീത്സും മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തില്‍ ദ 'എലിഫന്റ് വിസ്പേഴ്‌സും' മത്സരിക്കുന്നു. മികച്ച ഗാനവിഭാഗത്തില്‍ എസ്.എസ്. രാജമൗലി ചിത്രമായ ആര്‍.ആറിലെ 'നാട്ടു നാട്ടു...' ഗാനവും പട്ടികയിലുണ്ട്. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണ്‍ പുരസ്‌കാരം സമ്മാനിക്കുന്നവരില്‍ ഒരാളായും ഇന്ത്യന്‍ സാന്നിധ്യമാകുന്നു.