ജപ്പാനിലും കോടി കിലുക്കം; RRR നേടിയത് 80 കോടി
ഓസ്കര്‍ വിജയത്തിളക്കത്തിനിടെ ജപ്പാനില്‍ വിജയ പ്രദര്‍ശനം തുടര്‍ന്ന് ആര്‍ആര്‍ആര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആര്‍ ആര്‍ ആര്‍ ജപ്പാനില്‍ മാത്രം നേടിയത് 80 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജപ്പാനില്‍ ആര്‍ ആര്‍ആര്‍ സിനിമ റിലീസ് ചെയ്യുന്നത് തുടര്‍ന്ന് 20 ആഴ്ച്ചകളായി പ്രദര്‍ശനം തുടരുകയാണ്. 202 തീയറ്ററുകളിലും 31 എ മാക്‌സ് സ്‌ക്രീനിലുമായി ചിത്രം വിജയകരമായി മുന്നേറുകയാണ് . ജപ്പാനില്‍ ചിത്രത്തിന് ലഭിച്ച പിന്തുണയില്‍ നന്ദി അറിയിച്ച ട്വീറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബോക്‌സ് ഓഫീസില്‍ 80 കോടിയിലധികം നേടിയിട്ടുള്ള ആര്‍ ആര്‍ ആര്‍ 100 കോടിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലും വിദേശത്തുമായി 1000 കോടിയിലധികം നേടിയ ചിത്രം കൂടിയാണ് ആര്‍ ആര്‍ ആര്‍.
കഴിഞ്ഞ ദിവസമാണ് ഒറിജിനല്‍ സോംങ്ങ് വിഭാഗത്തില്‍ ആര്‍ ആര്‍ ആര്‍ സിനിമയിലെ നാട്ടു നാട്ടു വിന് ഓസ്‌കര്‍ ലഭിക്കുന്നത്. സംഗീത സംവിധായകന്‍ എംഎം കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒരുമിച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ബാഹുബലിക്ക് ശേഷം രാജ മൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണും എന്‍ ടി ആറുമാണ് മുഖ്യ വേഷത്തിലെത്തിയത്. 450 കോടിയില്‍ ഇറങ്ങിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു.
1920കളിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതരാമരാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്യം നല്‍കിയവരായിരുന്നു ഇരുവരും.