ദ എലഫെന്റ് വിസ്പറേഴ്‌സ് സംവിധായിക പണം വാങ്ങി; ആരോപണവുമായി ബൊമ്മനും ബെല്ലിയും

ദ എലഫെന്റ് വിസ്പറേഴ്‌സ് സംവിധായിക പണം വാങ്ങി; ആരോപണവുമായി ബൊമ്മനും ബെല്ലിയും

അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ആദിവാസി ദമ്പതികളുടെ ആത്മബന്ധം പറയുന്ന ചിത്രമാണ് ദ എലഫെന്റ് വിസ്പറേഴ്‌സ്
Updated on
2 min read

ഓസ്‌കാര്‍ പുരസ്കാരം നേടിയ 'ദി എലഫെന്റ് വിസ്പറേഴ്‌സ്' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായിക പണം വാങ്ങിയെന്ന ആരോപണവുമായി സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിയും. സിനിമയുടെ ചിത്രീകരണത്തിനായി സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇരുവരില്‍ നിന്നും പണം വാങ്ങിയെന്നും ഇതുവരെ തിരികെ നല്‍കിയില്ലെന്നും മുതുമല ടൈ​ഗർ റിസർവിലെ ആന പാപ്പാന്മാരായ ദമ്പതികള്‍ പറയുന്നു. അടുത്തിടെ ചെന്നൈയിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

ദ എലഫെന്റ് വിസ്പറേഴ്‌സ് സംവിധായിക പണം വാങ്ങി; ആരോപണവുമായി ബൊമ്മനും ബെല്ലിയും
നെപ്പോട്ടിസം വിവാദം: നിരാശരായ വ്യക്തികളാണ് വിദ്വേഷവും സ്വജനപക്ഷാപാതവും പ്രചരിപ്പിക്കുന്നതെന്ന് സണ്ണി ഡിയോൾ

ഹ്രസ്വ സിനിമയില്‍ അഭിനയിക്കാന്‍ സംവിധായിക ഞങ്ങള്‍ക്ക് പണമൊന്നും നല്‍കിയില്ല. സിനിമയിലെ വിവാഹ രംഗം ചിത്രീകരിക്കാന്‍ പണമില്ലെന്ന് അവര്‍ പറഞ്ഞു. അതിനാല്‍, ചെറുമകളുടെ അക്കൗണ്ടില്‍ നിന്ന് ഞങ്ങള്‍ പണം പിന്‍വലിച്ച് ചിത്രീകരണം നടത്താനായി നല്‍കുകയും ചെയ്തു. ആ തുക സംവിധായിക ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പണം തിരികെ നല്‍കിയെന്നും ഞങ്ങള്‍ക്കായി കാറും സ്ഥലവും വാങ്ങിയെന്നുമുള്ള അവരുടെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദമ്പതികൾ പറയുന്നു.

സിനിമയുടെ ചിത്രീകരണത്തിന് ശേഷം തനിക്ക് സമാധാനം നഷ്ടപ്പെട്ടന്നാണ് ബെല്ലി പറയുന്നത്. ചിത്രീകരണ സമയത്ത് സംവിധായിക ചെയ്യാന്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ ചെയ്തു. കൊച്ചുമകളോട് കഥപറയുന്നത് മുതല്‍ ചായ ഉണ്ടാക്കുന്നതും തുണി കഴുകുന്നതും കുംകി ആനകളെ കുളിപ്പിക്കുന്നതും വരെ എല്ലാം ചെയ്തു. സംവിധായിക ഞങ്ങള്‍ക്ക് ഒരു ചായ പോലും വാങ്ങി തന്നിട്ടില്ല. തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ച ഒരു ലക്ഷം രൂപമാത്രമാണ് ആ സിനിമ കാരണം തങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ദ എലഫെന്റ് വിസ്പറേഴ്‌സ് സംവിധായിക പണം വാങ്ങി; ആരോപണവുമായി ബൊമ്മനും ബെല്ലിയും
മത്സരത്തിനിടെ അപകടം: പതിമൂന്നുകാരനായ ബൈക്ക് റേസ് താരത്തിന് ദാരുണാന്ത്യം

അതേസമയം, ആരോപണത്തോട് കാര്‍ത്തികി ഗോണ്‍സാല്‍വസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സിഖ്യ എന്റര്‍ടൈന്‍മെന്റ് ആരോപണങ്ങള്‍ നിഷേധിച്ച് ശനിയാഴ്ച രാത്രി പ്രസ്താവന പുറത്തിറക്കി. ബൊമ്മനും ബെല്ലിക്കും അവരുടെ കരാര്‍ പ്രകാരമുള്ള തുക കൃത്യമായി നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയിലൂടെ പങ്കുവച്ചു.

ഓസ്‌കാര്‍ പുരസ്കാരം നേടുന്നത് പണത്തിന് വേണ്ടിയല്ല. അത് ചലച്ചിത്ര നിര്‍മ്മാണ മികവിനുള്ള അംഗീകാരമാണ്. ആന സംരക്ഷണവും വനംവകുപ്പിന്റെയും പാപ്പാന്മാരായ ബൊമ്മന്റെയും ബെല്ലിയുടെയും മഹത്തായ പരിശ്രമങ്ങളും ഉയര്‍ത്തിക്കാട്ടുക എന്നതാണ് 'എലിഫന്റ് വിസ്‌പേഴ്‌സിന്റെ ലക്ഷ്യം. റിലീസ് ചെയ്തത് മുതല്‍, ഡോക്യുമെന്ററി ഇക്കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പാപ്പാന്മാരുടെയും കവാഡികളുടെയും സമൂഹത്തില്‍ ഇതുവഴി വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

95- മത് ഓസ്കർ പുരസ്കാരവേദിയിലാണ് കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്സിന്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രനുള്ള പുരസ്കാരം സ്വന്താമാക്കിയത്. അനാഥനായ ഒരു ആനക്കുട്ടിയുമായുള്ള ദമ്പതികളുടെ ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. കാർത്തികി ഗോൺസാൽവസിന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യ ചിത്രമാണിത്. 2022 ഡിസംബർ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസായത്.

logo
The Fourth
www.thefourthnews.in