കീരവാണിയുടെ ദേവരാഗങ്ങൾ

കീരവാണിയുടെ ദേവരാഗങ്ങൾ

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ പ്രമുഖ സംഗീത സംവിധായകന്‍ എം എം കീരവാണിക്ക് ഇന്ന് അറുപത്തിമൂന്നാം ജന്മദിനം
Updated on
2 min read

യാദൃച്ഛികമായാണ് "ദേവരാഗ''ത്തിലെ ഗാനസൃഷ്ടിയുടെ ചുമതല കീരവാണിയുടെ ചുമലില്‍ വന്നുവീഴുന്നത്. സംഗീത സംവിധായകനായി ഭരതന്‍ കണ്ടുവച്ചിരുന്നത് പ്രിയ സുഹൃത്ത് ജോണ്‍സണെയായിരുന്നു. പക്ഷെ, കമ്പോസിങ്ങും റീ റെക്കോഡിങ്ങും ഒക്കെയായി ആ സമയത്ത് ശ്വാസം മുട്ടിക്കുന്ന തിരക്കിലാണ് ജോണ്‍സണ്‍.

ഒരു മറുനാടന്‍ സംഗീത സംവിധായകന് വേണ്ടിയായി പിന്നത്തെ അന്വേഷണം. "അഴകനി''ലെ മെലഡികള്‍ ഓര്‍മയില്‍ തങ്ങിനിന്നിരുന്നതു കൊണ്ട് ഭരതന്റെ അന്വേഷണം കീരവാണിയില്‍ എത്തിനിന്നു. തന്റെ ആഗ്രഹം നേരിട്ട് തന്നെ ഭരതന്‍ ജോണ്‍സണെ അറിയിക്കുകയും ചെയ്തു.

എംഎം കീരവാണി
എംഎം കീരവാണി
കീരവാണിയുടെ ദേവരാഗങ്ങൾ
'ഹൗ സ്വീറ്റ്', യേശുദാസിനെ അത്ഭുതപ്പെടുത്തിയ പരത്തുള്ളി; 'ദേവീക്ഷേത്ര നട'യിലേക്കു ഗുരുപൂജ പുരസ്‌കാരം

ഒരു നിമിഷം ഭരതന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയ ശേഷം ജോണ്‍സണ്‍ പറഞ്ഞു: "നല്ല തീരുമാനം. പക്ഷെ ഒരു കാര്യം ഉറപ്പിച്ചോളൂ. കീരവാണി ഇവിടെ സ്ഥിരമായാല്‍ ബാക്കിയുള്ള സംഗീത സംവിധായകര്‍ക്ക് പണി ഉണ്ടാവില്ല- ഞാന്‍ ഉള്‍പ്പെടെ.'' തമാശയായിട്ടാണ് പറഞ്ഞതെങ്കിലും പ്രതിഭാധനനായ ഒരു സംഗീതസംവിധയകനോടുള്ള ആദരവ് മുഴുവന്‍ ഉണ്ടായിരുന്നു ജോണ്‍സന്റെ വാക്കുകളില്‍ എന്നോര്‍ക്കുന്നു എം ഡി രാജേന്ദ്രന്‍.

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌
സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌

'ശിശിരകാല മേഘമിഥുനം' എന്ന പാട്ട് യഥാര്‍ത്ഥത്തില്‍ ചിത്രയ്‌ക്കൊപ്പം പാടേണ്ടിയിരുന്നത് യേശുദാസ് ആണ്. പക്ഷെ ആ സമയത്ത് ദാസേട്ടന്‍ അമേരിക്കയിലാണ്. എന്നാല്‍പിന്നെ നാട്ടുകാരനായ ജയചന്ദ്രന്‍ പാടട്ടെ എന്നായി ഭരതേട്ടന്‍. സിനിമയില്‍ ജയേട്ടന് രണ്ടാം ജന്മം നല്‍കിയ ഗാനമായിരുന്നു അത്. മറ്റു ഗാനങ്ങളുടെ സൃഷ്ടിയും മറക്കാനാവില്ല. തെലുങ്കില്‍ കീരവാണി തന്നെ മുന്‍പ് ചെയ്ത 'യ യ യാ' എന്ന് തുടങ്ങുന്ന ഒരു ഹിറ്റ്‌ ഗാനത്തിന്റെ ഈണത്തില്‍ നിന്നാണ് 'യ യ യാ യാദവാ' എന്ന ഗാനം ജനിക്കുന്നത്. 'ശശികല ചാര്‍ത്തിയ' എന്ന ഗാനത്തിന്റെ കഥയും അത് തന്നെ.

കീരവാണിയുടെ ദേവരാഗങ്ങൾ
ആക്ഷന്‍ ഹീറോയിലെ ആ പാടുന്ന കാമുകന്‍

'കരിവരിവണ്ടുകള്‍' എന്ന പാട്ടിന്റെ ആശയം വിവരിച്ചു തരുമ്പോള്‍ വയലാറിന്റെ പഴയ 'നീലക്കൂവള പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ' എന്ന മനോഹര ഗാനം ആയിരുന്നിരിക്കണം ഭരതേട്ടന്റെ മനസില്‍. പക്ഷെ കേരളീയ വിവാഹത്തിന്റെ അന്തരീക്ഷമുള്ള ഒരു പാട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ കീരവാണി ശരിക്കും കുഴങ്ങി.

എത്ര ശ്രമിച്ചിട്ടും ഭരതേട്ടന്റെ മനസിലുള്ള ഫീല്‍ പാട്ടില്‍ വരുന്നില്ല. ക്ഷമ കെട്ട് ഞാനും ഭരതേട്ടനും കൂടി കാറെടുത്ത് മൗണ്ട് റോഡ്‌ മുഴുവന്‍ ഒന്ന് കറങ്ങി. ആ യാത്രയ്ക്കിടയില്‍ ഞങ്ങളുടെ മനസില്‍ വന്നു തടഞ്ഞ ഈണമാണ് ഗാനത്തിന്റെ പല്ലവിയായി നാം കേട്ടത്. പല്ലവി കിട്ടിയതോടെ ബാക്കിയുള്ള ജോലി കീരവാണിക്ക് എളുപ്പമായി, 'താഴമ്പൂ മുടി മുടിച്ചു' എന്ന പാട്ട് അങ്ങനെ പിറന്നു.'' - എം ഡി ആറിന്റെ വാക്കുകൾ.

സംവിധായകന്‍ ഭരതന്‍
സംവിധായകന്‍ ഭരതന്‍
കീരവാണിയുടെ ദേവരാഗങ്ങൾ
ഒഎൻവി എഴുതി, സേഥ് ഹൃദയം പകർന്നു... 'ആരണ്യകം' മലയാളത്തിന് നല്‍കിയ മാന്ത്രിക സംഗീതം

ചിത്ര പാടിയ 'ദേവപാദം തേടിടും സാലഭഞ്ജിക' എന്ന പാട്ടിനു പിന്നിലുമുണ്ട് രസകരമായ ഒരു കഥ. കല്യാണി രാഗത്തില്‍ കീരവാണി ആദ്യം ഉണ്ടാക്കിയ ഈണം കേട്ടപ്പോള്‍ ഭരതേട്ടന് നിരാശ. എത്ര ശ്രമിച്ചിട്ടും ഉദ്ദേശിച്ച ഭാവത്തിലുള്ള ഈണം കിട്ടാതായപ്പോള്‍ ഭരതേട്ടന്‍ ഒരു കുസൃതി കാണിച്ചു. കുളിമുറിയില്‍ കയറി സംഗീതസംവിധായകന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ഉറക്കെ ഒരു പാട്ട് പാടി- ബാബുരാജിന്റെ തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍. ആ പാട്ടിന്റെ മൂഡ്‌ ആണ് വേണ്ടതെന്നു വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. നേരിട്ട് അനുകരിക്കാന്‍ പറയുന്നത് മോശമല്ലേ? കുളിമുറിയില്‍ നിന്ന് ഒഴുകി വന്ന പാട്ട് കേട്ടയുടന്‍ കീരവാണിക്ക് കാര്യം മനസിലായി. നിമിഷങ്ങള്‍ക്കകം പുതിയ ഈണവും പാട്ടും തയ്യാര്‍.'' രാജേന്ദ്രന്‍ ചിരിക്കുന്നു.

logo
The Fourth
www.thefourthnews.in