ധ്യാന്‍ ശ്രീനിവാസന്‌റെ 'ഓശാന'യുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‌റെ 'ഓശാന'യുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിന്‍ ജോസുമാണ്
Updated on
1 min read

നവാഗതനായ എന്‍ വി മനോജ് സംവിധാനം ചെയ്ത് എംജെഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്‍ട്ടിന്‍ ജോസഫ് നിര്‍മിക്കുന്ന 'ഓശാന'യുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഓശാനയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മെജോ ജോസഫും തിരക്കഥ ഒരുക്കിയിട്ടുള്ളത് ജിതിന്‍ ജോസുമാണ്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് നേടിയിട്ടുള്ളത് 123 മ്യൂസിക്‌സ്.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് 'ഓശാന'. ചിത്രത്തിന്റെ യുവത്വമാര്‍ന്ന കഥാപശ്ചാത്തലവും ദൃശ്യ മനോഹാരിതയും മോഷന്‍ പോസ്റ്റിലൂടെ പ്രകടമാണ്.

ധ്യാന്‍ ശ്രീനിവാസന്‌റെ 'ഓശാന'യുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്
കാത്തിരിപ്പിന് വിരാമം, ദളപതി 69ന് കിക്കോഫ്; ചിത്രങ്ങൾ

നവാഗതനായ ബാലാജി ജയരാജനാണ് ഓശാനയിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന്‍ എന്നിവര്‍ക്കൊപ്പം ബോബന്‍ സാമുവല്‍, സ്മിനു സിജോ, സാബുമോന്‍ അബ്ദുസ്സമദ്, നിഴല്‍ഗള്‍ രവി, ഷാജി മാവേലിക്കര, സബിത, ചിത്ര നായര്‍, കൃഷ്ണ സജിത്ത് എന്നിവരും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 'ഓശാന'യുടെ ഛായാഗ്രഹണം മെല്‍ബിന്‍ കുരിശിങ്കലും എഡിറ്റിങ് സന്ദീപ് നന്ദകുമാറുമാണ്.

logo
The Fourth
www.thefourthnews.in