'ആത്മഭാവഗായകാ ഇനിയുമിനിയും പാടൂ'; ഗാനരംഗത്തേക്ക് തിരിച്ചെത്തി പി ജയചന്ദ്രന്‍

'ആത്മഭാവഗായകാ ഇനിയുമിനിയും പാടൂ'; ഗാനരംഗത്തേക്ക് തിരിച്ചെത്തി പി ജയചന്ദ്രന്‍

പി ജയചന്ദ്രൻ്റെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
Updated on
1 min read

ഇടവേളയ്ക്കുശേഷം ഗായകന്‍ പി ജയചന്ദ്രന്‍ വീണ്ടും സജീവമാകുന്നു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

പോസ്റ്റിന്‌റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം രാത്രി പ്രതീക്ഷിച്ചിരിക്കാതെ ഒരു വിളി. ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അങ്ങോട്ട് അധികം വിളിക്കാറില്ല. എത്രയോ ഹൃദയങ്ങളില്‍ കുളിര്‍ കോരിയിടുന്ന ആ ശബ്ദം. അസുഖമൊക്കെ ഭേദമായി നാളെ പുതിയ ഒരു പാട്ടിന്‌റെ റെക്കോര്‍ഡിങ്ങിന് പോകുന്നു എന്ന് പറയുകയായിരുന്നു. ശബ്ദത്തില്‍ പഴയ അതേ ഊര്‍ജം.

ഏറെ സന്തോഷം തന്നു. ആത്മഭാവഗായകാ ഇനിയുമിനിയും പാടൂ

'ആത്മഭാവഗായകാ ഇനിയുമിനിയും പാടൂ'; ഗാനരംഗത്തേക്ക് തിരിച്ചെത്തി പി ജയചന്ദ്രന്‍
ഭാവഗായകനെ കണ്ടെത്തിയ രാമനാഥൻ മാഷ്

പി ജയചന്ദ്രൻ്റെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാര്‍ച്ചില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച പി ജയചന്ദ്രന്‍ വാര്‍ധ്യകസഹജമായ അസുഖങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തതോടെയാണ് അദ്ദേഹം വീണ്ടും സജീവമാകാനൊരുങ്ങുന്നത്.

'ആത്മഭാവഗായകാ ഇനിയുമിനിയും പാടൂ'; ഗാനരംഗത്തേക്ക് തിരിച്ചെത്തി പി ജയചന്ദ്രന്‍
'രാഷ്ട്രീയത്തിന്റെ കണ്ണിലുടെയാണ് കലയെ കാണുന്നത്; ഇന്ത്യയില്‍ എല്ലാം പൊളിറ്റിക്കലാണ്': പാ രഞ്ജിത്ത്

1965ല്‍ പുറത്തിറങ്ങിയ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍ രചിച്ച മുല്ലപ്പൂമാലയുമായി എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളികളുടെ ഭാവഗായകന്‍ പിന്നണിഗാനരംഗത്ത് യാത്ര തുടങ്ങിയത്. വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1985ല്‍ മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്‌കാരവും അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2021 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.

logo
The Fourth
www.thefourthnews.in