സെഞ്ച്വറി അടിച്ച് പഠാൻ ; റിലീസ് നൂറിലേറെ രാജ്യങ്ങളിൽ, പ്രതിഷേധങ്ങളിൽ നിന്ന് പിൻമാറി ബജറംഗ് ദൾ

സെഞ്ച്വറി അടിച്ച് പഠാൻ ; റിലീസ് നൂറിലേറെ രാജ്യങ്ങളിൽ, പ്രതിഷേധങ്ങളിൽ നിന്ന് പിൻമാറി ബജറംഗ് ദൾ

ചിത്രം നാളെ തീയേറ്ററുകളിൽ ; ഇന്ത്യയിൽ മാത്രം 4500 സ്ക്രീനുകൾ
Updated on
1 min read

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ഷാരൂഖ് ചിത്രം നാളെ തീയേറ്ററുകളിലേക്ക്. ലോകത്താകെ നൂറിലേറെ രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയേറെ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്

ഇന്ത്യയിൽ മാത്രം 4500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യയ്ക്ക് പുറത്ത് 2500 ലേറെ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. റിലീസിന് ഒരു ദിവസം ശേഷിക്കെ പ്രീ ബുക്കിങ്ങിൽ ഇതുവരെ നാലരലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്

നാലുവർഷത്തിന് ശേഷമെത്തുന്ന ഷാരൂഖ് ചിത്രമെന്ന നിലയിലും, നായിക ദീപിക പദുക്കോണിന്റെ ബിക്കിനിക്കെതിരെ ഉയർന്ന ആരോപണങ്ങളും വിഎച്ച്പി , ബജറംഗ്ദൾ സംഘടനകളുടെ ബഹിഷ്കരണ ആഹ്വാനങ്ങളും പഠാന് ഗുണം ചെയ്തുവെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

സെഞ്ച്വറി അടിച്ച് പഠാൻ ; റിലീസ് നൂറിലേറെ രാജ്യങ്ങളിൽ, പ്രതിഷേധങ്ങളിൽ നിന്ന് പിൻമാറി ബജറംഗ് ദൾ
ആരാണീ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശർമയെ ഫോണിൽ വിളിച്ച് താരം

ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കി മാറ്റിയ ആരാധകർക്കും ഫാൻസ് അസോസിയേഷനും ഷാരൂഖ് ഖാൻ നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു.

അതേസമയം ചിത്രത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിൻമാറുകയാണെന്ന് ബജറംഗ് ദളും വിഎച്ച്പിയും അറിയിച്ചിട്ടുണ്ട്. സെൻസർ ബോർഡ് നിർദേശിച്ച ഭേദഗതികൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് വിശദീകരണം

logo
The Fourth
www.thefourthnews.in