വിദേശ രാജ്യങ്ങളിൽ 'പഠാൻ' തരംഗം; പ്രീബുക്കിങ്ങിന് വൻ തിരക്ക്

വിദേശ രാജ്യങ്ങളിൽ 'പഠാൻ' തരംഗം; പ്രീബുക്കിങ്ങിന് വൻ തിരക്ക്

ജനുവരി 20 നാണ് ഇന്ത്യയില്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്നത്
Updated on
2 min read

റിലീസിന് മുൻപുതന്നെ സൂപ്പർഹിറ്റായി പഠാൻ. പ്രീബുക്കിങ്ങിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വിദേശത്ത് പ്രീ ബുക്കിങ്ങിന് വൻ തിരക്ക്. അന്താരാഷ്ട്ര ബോക്‌സ് ഓഫീസില്‍ കെജിഎഫ്, ആര്‍ആര്‍ആര്‍ തുടങ്ങിയ വമ്പന്‍ഹിറ്റുകളെ മറികടക്കുവാന്‍ ഒരുങ്ങുകയാണ് പഠാന്‍. ജനുവരി 20 നാണ് ഇന്ത്യയിൽ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്നത്.

ജർമനിയിൽ കെജിഎഫ് 2 ന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് പ്രീ ബുക്കിങ്ങിൽ പഠാൻ.
കെജിഎഫ് 2 ന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ബിസിനസ് 1.2 കോടി രൂപയായിരുന്നു. എന്നാല്‍ റിലീസിന് ഇനിയും ആറ് ബാക്കിനില്‍ക്കെ പഠാന്റെ ടിക്കറ്റ് ബുക്കിങ് 1.32 കോടിയിലെത്തി. ഇത് വരും ദിവസങ്ങളില്‍ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ

ജനുവരി 25 ന് മുംബൈയിലെ ഗെയ്റ്റി ഗാലക്‌സിയില്‍ രാവിലെ ഒന്‍പത് മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം

ജനുവരി 20 നാണ് ഇന്ത്യയില്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്നത്. ജനുവരി 25 ന് മുംബൈയിലെ ഗെയ്റ്റി ഗാലക്‌സിയില്‍ രാവിലെ ഒന്‍പത് മണിക്കാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം. ഷാരൂഖും പഠാനും ആദ്യ ദിനത്തിലെ കളക്ഷനില്‍ റെക്കോര്‍ഡ് ഇടുമെന്നാണ് ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത്.

ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിക്കുന്ന പഠാന്റെ ട്രെയിലര്‍ വന്‍ ഹിറ്റായിരുന്നു. പഠാനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ആകാശത്തോളം ഉയരുകയാണെന്നാണ് യു എഫ് ഒ മൂവീസിന്റെ ഫിലിം ഡിസ്ട്രിബ്യൂഷന്‍ സി ഇ ഒ പങ്കന്‍ ജയ്‌സിന്‍ പറയുന്നത്. ''ഇതൊരു ഗംഭീര ആക്ഷന്‍ ചിത്രമാണ്, ഇത് എല്ലാ തലമുറയിലുള്ള ആളുകള്‍ക്കും ഇഷ്ടപ്പെടും'' അദ്ദേഹം പറഞ്ഞു.

പഠാന്റെ ആദ്യ ടീസറും ഗാനവും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും റിലീസിന് മുന്‍പേ തന്നെ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ഒരു അനക്കം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഓപ്പണിങ് ഡേ കളക്ഷന്‍ 40 കോടിയോളം വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സിനിമയുടെ നിര്‍മാണ മൂല്യങ്ങളെക്കുറിച്ചും മറ്റും ട്രെയിലറില്‍ കാണിച്ചത് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ക്കിടയാക്കി. പഠാന്‍ റിലീസ് ചെയ്യുന്നത് പ്രവര്‍ത്തി ദിവസമാണ്, അതുകൊണ്ട് വൈകുന്നേരത്തെ ഷോ കാണാനായിരിക്കും കൂടുതല്‍ ആളുകള്‍ എത്തുക. രണ്ടാം ദിവസം ഇന്ത്യയിലെ തീയറ്ററുകളില്‍ നിന്ന് മാത്രം വരുമാനം 45 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചിത്രം 200 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ പഠാനുമായി ബന്ധപ്പെട്ട വിവാദങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും പുകയുന്നുണ്ടെങ്കിലും വിദേശവിപണികളില്‍ ചിത്രം വളരെ വേഗത്തില്‍ ടിക്കറ്റ് വില്‍പന നടത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷനായി ഷാരൂഖ് അടുത്തിടെ ദുബായില്‍ എത്തുകയും ചിത്രത്തിന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാന്‍ ഫിഫ ലോകകപ്പിന്റെ വേദിയിലും എത്തിയിരുന്നു.

യുഎഇയില്‍ പഠാന്റെ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ് ഇതിനകം 65,000 യുഎസ് ഡോളര്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഓസ്‌ട്രേലിയയില്‍ ടിക്കറ്റ് വില്‍പ്പന 75,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ നേടി. ദുബായിലെ പ്രശസ്തമായ റീല്‍സ് പ്ലാറ്റിനം സ്യൂട്ടില്‍ ചിത്രത്തിന് 17 ഷോകളാണ് ലഭിക്കുക. ഒരു ഹിന്ദി സിനിമയ്ക്ക് ആദ്യമായാണ് ഇത്രയും ഷോകള്‍ ലഭിക്കുന്നത്.

logo
The Fourth
www.thefourthnews.in