4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2

4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2

സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾക്കനുസരിച്ച് ചലിക്കുന്ന സീറ്റുകളുള്ളതാണ് 4ഡിഎക്സ് സംവിധാനം
Updated on
1 min read

കഥ, മേക്കിങ്, അഭിനേതാക്കൾ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തെ ഏവർക്കും പ്രിയപ്പെട്ടതാക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ മറ്റൊരു സവിശേഷത കൂടി പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം എന്ന പ്രത്യേകത കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2.

4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2
പ്രണയജോഡികളായി കുന്ദവൈയും വന്ദിയതേവനും; പൊന്നിയിന്‍ സെല്‍വന്‍ 2-ലെ ആദ്യ ഗാനം

സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾക്കനുസരിച്ച് ചലിക്കുന്ന സീറ്റുകളുള്ളതാണ് 4ഡിഎക്സ് സംവിധാനം. കാറ്റ്, മഞ്ഞ്, ഗന്ധം തുടങ്ങിയവയൊക്കെ കാണികൾക്ക് അനുഭവപ്പെടുന്നതിലൂടെ കഥ നടക്കുന്നിടത്ത് നമ്മളുമുണ്ടെന്ന് തോന്നിപ്പിക്കും. പുതിയ പ്രഖ്യാപനത്തോടെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വിഷ്വൽ ഇഫക്ടുകൾ നേരിട്ട് അനുഭവിച്ചറിയാനുള്ള ആവേശത്തിലാണ് ആരാധകർ. വാട്ടർ ഇഫക്ടുകൾ ഉൾപ്പടെയുള്ള 4ഡിഎക്സ് സാങ്കേതികവിദ്യ ഹോളിവുഡ് ചിത്രങ്ങളിലാണ് കൂടുതലായി ഉപയോ​ഗിച്ച് കണ്ടിട്ടുള്ളത്.

4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2
'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ: തീയതി പ്രഖ്യാപിച്ച് നിർമാതാക്കള്‍

നിലവില്‍ കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് 4ഡിഎക്സ് തിയേറ്ററുകളുള്ളത്. ഏപ്രിൽ 28നാണ് ചിത്രത്തിന്റെ റിലീസ്. മാർച്ച് അവസാനവാരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

4ഡിഎക്സിൽ പുറത്തിറങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം; ദൃശ്യവിസ്മയമാകാൻ പൊന്നിയിൻ സെൽവൻ 2
ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി

എ ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിന്‍ സെല്‍വനിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in