'അതിശയകരം';
നാട്ടു നാട്ടുവിന്റെ കൊറിയോഗ്രാഫിയെ പ്രശംസിച്ച് പ്രഭുദേവ

'അതിശയകരം'; നാട്ടു നാട്ടുവിന്റെ കൊറിയോഗ്രാഫിയെ പ്രശംസിച്ച് പ്രഭുദേവ

ഇന്ത്യയുടെ ഓസ്കർ നേട്ടത്തിൽ അഭിമാനമെന്ന് പ്രഭുദേവ
Updated on
1 min read

ഓസ്‌കറിന് പിന്നാലെ ആർആർആറിനും നാട്ടു നാട്ടുവിനും അഭിനന്ദന പ്രവാഹം തുടരുന്നു. നൃത്തസംവിധായകനും നടനുമായ പ്രഭുദേവയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. “നമുക്കെല്ലാവർക്കും അഭിമാന നിമിഷമാണിത്. കീരവാണി സാർ, ചന്ദ്രബോസ്, കൊറിയോഗ്രാഫർ പ്രേം രക്ഷിത് - അവരെല്ലാം ചേർന്ന് ഒരു ഐതിഹാസിക ഗാനവും നൃത്തവും സൃഷ്ടിച്ചു,” - ഓസ്‌കറിലെ ഇന്ത്യയുടെ വിജയത്തിൽ ആവേശഭരിതനായി പ്രഭുദേവ പറയുന്നു.

'അതിശയകരം';
നാട്ടു നാട്ടുവിന്റെ കൊറിയോഗ്രാഫിയെ പ്രശംസിച്ച് പ്രഭുദേവ
ചന്ദ്രബോസിനോട് രാജമൗലി പറഞ്ഞു,'നിങ്ങൾ നിങ്ങളെക്കുറിച്ച് എഴുതൂ, വിമർശനങ്ങൾ വേണ്ട; നാട്ടു നാട്ടുവിന്റെ പിറവിയും യാത്രയും

ഗാനത്തിന്റെ കൊറിയോഗ്രാഫിയെ കുറിച്ചും പ്രഭുദേവ വാചാലനാകുന്നുണ്ട്. 'അതിശയകരം' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. '' ഗാനത്തിന്റെ ചുവടുകള്‍ പകരുന്ന തരമാണ്. എപ്പോഴും ചുവടുകള്‍ വയ്ക്കാൻ തോന്നും''- അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ഗാനത്തിന് ചുവട് വയ്ക്കുന്ന പ്രഭുദേവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാം ചരണിന്റെ 15ാമത് സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു പ്രഭുദേവയുടെ കിടിലൻ നൃത്തം.

'അതിശയകരം';
നാട്ടു നാട്ടുവിന്റെ കൊറിയോഗ്രാഫിയെ പ്രശംസിച്ച് പ്രഭുദേവ
വെറും പാട്ടല്ല, ആക്ഷനും സ്റ്റാമിനയും സസ്‌പെൻസും കലർന്ന പാട്ട്
logo
The Fourth
www.thefourthnews.in