അല്‍ഫോൺസ് പുത്രന്‍ തമിഴിലേക്ക്; പുതിയ ചിത്രം പ്രഖ്യാപിച്ചു
ഗോൾഡിന്റെ പരാജയത്തിന് ശേഷം തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അൽഫോൺസ് പുത്രൻ. തമിഴിൽ റൊമാന്റിക് ചിത്രം പ്രഖ്യാപിച്ചു . സോഷ്യല്‍ മീഡിയ വഴിയാണ് അൽഫോൺസ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. റോമിയോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും.
തമിഴ് പ്രൊഡക്ഷന്‍ ഹൗസായ റെഡ് ജയന്റ് ഫിലിംസ് കൈകാര്യം ചെയ്യുന്ന രാഹുലിനും ഷെന്‍ഭാഗമൂര്‍ത്തിക്കുമൊപ്പമള്ള ഫോട്ടോ പങ്കുവച്ചാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
നിലവില്‍ കാസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും 12 ദിവസങ്ങള്‍ക്കകം അഭിനേതാക്കളെ പ്രഖ്യാപിക്കുമെന്നുമാണ് സൂചന
നേരത്തെ തലപതി വിജയ്‌യുടെ മകനെ നായകനാക്കി തമിഴ് ചിത്രം ചെയ്യാൻ അൽഫോൺസ് ആലോചിച്ചിരുന്നു . ഇതിനായി സമീപിച്ചെങ്കിലും മകന് ആ സമയത്ത് താൽപര്യമില്ലാത്തതിനാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്ന് വിജയ് തന്നെ നേരത്തെ സൺ ടിവി ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ ചിത്രമാണോ ഇപ്പോൾ വീണ്ടും പ്രഖ്യാപിക്കാനൊരുങ്ങുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ