മന്‍സൂര്‍ ദലാലായി കെ കെ മേനോൻ; ഫർസിയിലെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

മന്‍സൂര്‍ ദലാലായി കെ കെ മേനോൻ; ഫർസിയിലെ ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് ആമസോണ്‍ പ്രൈം

ഫർസിയുടെ ട്രെയിലർ ജനുവരി 13ന് റിലീസ് ചെയ്തിരുന്നു
Updated on
1 min read

ആമസോണ്‍ പ്രൈമില്‍ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ക്രൈം ത്രില്ലര്‍ വെബ് സീരിസ് 'ഫർസി'യിലെ കെ കെ മേനോന്റെ ക്യാരക്ടർ വീഡിയോ പുറത്ത്. മന്‍സൂര്‍ ദലാല്‍ എന്ന കള്ളപ്പണ ശൃംഖലയുടെ രാജാവായാണ് കെ കെ മേനോൻ എത്തുന്നത്. ഫർസിയെ കുറിച്ച് ആരാധകർക്കിടയിൽ ആകാംക്ഷയും ആവേശവും ഉയർത്തുന്നതാണ് വീഡിയോ. സീരീസില്‍ വിജയ് സേതുപതി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം കള്ളപ്പണ ശൃംഖല ഇല്ലാതാക്കാൻ പുറപ്പെടുമ്പോൾ അയാളെ വിരൽത്തുമ്പിൽ നിർത്തിയ കള്ളപ്പണ രാജാവാണ് കെ കെ മേനോൻ. ബോളിവുഡ് താരമായ ഷാഹിദ് കപൂറിനെയും തമിഴ് താരമായ വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡി കെ സംവിധാനം ചെയ്യുന്ന ഫർസിയുടെ ട്രെയിലർ ജനുവരി 13ന് റിലീസ് ചെയ്തിരുന്നു.

ഷൂട്ടിനിടെ ചെയ്തത് നന്നായിട്ടുണ്ടോ എന്നറിയാൻ ഓരോ ടേക്കിന് ശേഷവും സംവിധായകരുടെ പ്രതികരണം ആകാംക്ഷയോടെ നോക്കിയിരുന്നു

കെ കെ മേനോൻ

ഡിജിറ്റല്‍ ഇടത്തില്‍ വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യാനുള്ള ഭാഗ്യം തനിക്ക് കിട്ടുന്നുവെന്ന് കെ കെ മേനോൻ പറയുന്നു. ഫര്‍സിയിലെ കഥാപാത്രം വിചിത്രവും അതിഗംഭീരവും തന്റേതായ സ്വഭാവ സവിശേഷതകളുള്ളതുമാണ്. ഷൂട്ടിനിടെ ചെയ്തത് നന്നായിട്ടുണ്ടോ എന്നറിയാൻ ഓരോ ടേക്കിന് ശേഷവും സംവിധായകരുടെ പ്രതികരണം ആകാംക്ഷയോടെ നോക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മികച്ച സംവിധായകരിൽ ഒരാളായ രാജും ഡി കെയും ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന ക്രൈം ത്രില്ലറാണ് ഫർസി. അവരുമായി ഈ പ്രോജക്റ്റിൽ സഹകരിക്കുന്നതും ഇത്രയും കഴിവുള്ള അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുന്നതും അതിശയകരമായ അനുഭവമായിരുന്നു. സീരീസിന്റെ ലോഞ്ചിനും പ്രേക്ഷകരുടെ പ്രതികരണം കാണാനുമായി കാത്തിരിക്കുന്നു'- കെ കെ മേനോൻ പറഞ്ഞു.

ഫെബ്രുവരി 10 മുതൽ ആമസോൺ പ്രൈം വഴി ഇന്ത്യയുള്‍പ്പെടെ 240ഓളം രാജ്യങ്ങളില്‍ സീരീസ് സ്ട്രീം ചെയ്ത് തുടങ്ങും

സീരീസില്‍ കള്ളക്കടത്തുകാരനായി ഷാഹിദ് കപൂർ എത്തുമ്പോൾ പോലീസ് വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ഹിന്ദിയിലും സ്വന്തം ശബ്ദത്തിൽ തന്നെയാണ് വിജയ് സേതുപതി ഡബ്ബ് ചെയ്തിരിക്കുന്നത്. റാഷി ഖന്ന, ഭുവൻ അരോറ, റെജിന കസാന്ദ്ര എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന താരങ്ങൾ. 'ഫാമിലി മാൻ' എന്ന ഹിറ്റ് സീരീസിന് ശേഷം രാജ് ആൻഡ് ഡി കെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് കൂടിയാണിത്. ഫെബ്രുവരി 10 മുതൽ ആമസോൺ പ്രൈം വഴി ഇന്ത്യയുള്‍പ്പെടെ 240ഓളം രാജ്യങ്ങളില്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. എട്ട് എപ്പിസോഡുകളാണ് സീരീസിനുള്ളത്.

logo
The Fourth
www.thefourthnews.in