ആകെ ചെയ്തത് 'ആർക്കിട്ടൈപ്സ്' സീരിസ്; സ്പോട്ടിഫൈയുമായുള്ള മില്യൺ ഡോളർ കരാർ അവസാനിപ്പിക്കുന്നതായി ഹാരിയും മേഗനും

ആകെ ചെയ്തത് 'ആർക്കിട്ടൈപ്സ്' സീരിസ്; സ്പോട്ടിഫൈയുമായുള്ള മില്യൺ ഡോളർ കരാർ അവസാനിപ്പിക്കുന്നതായി ഹാരിയും മേഗനും

2020ലാണ് 20 മില്യൺ ഡോളറിന് സ്‌പോട്ടിഫൈയുമായി ദമ്പതികൾ കരാറിൽ ഒപ്പുവച്ചത്
Updated on
1 min read

ബ്രിട്ടനിലെ ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും സ്പോട്ടിഫൈയുമായി ഒപ്പുവച്ചിരുന്ന മില്യൺ ഡോളർ കരാർ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ഇരുകൂട്ടരും പരസ്പര ധാരണയോടെയാണ് കരാർ അവസാനിപ്പിക്കുന്നതാണെന്നാണ് വിവരം. 2020ലായിരുന്നു 20 മില്യൺ ഡോളറിന് പോഡ്കാസ്റ്റ് സ്‌ട്രീമിംഗ് അതികായരായ സ്‌പോട്ടിഫൈയുമായി ദമ്പതികൾ കരാർ ഒപ്പുവച്ചത്. അതിനുശേഷം ഒരു സീരിസ് മാത്രമാണ് ഇരുവരും പോഡ്കാസ്റ്റിനു കീഴിൽ ചെയ്തത്.

ആകെ ചെയ്തത് 'ആർക്കിട്ടൈപ്സ്' സീരിസ്; സ്പോട്ടിഫൈയുമായുള്ള മില്യൺ ഡോളർ കരാർ അവസാനിപ്പിക്കുന്നതായി ഹാരിയും മേഗനും
'ഒരിക്കൽ മാത്രമേ കരഞ്ഞിട്ടുള്ളൂ, അന്നനുഭവിച്ച വേദന വിവരിക്കാനാവാത്തത്'; ഡയാനയുടെ മരണത്തെക്കുറിച്ച് ഹാരി

മേഗൻ മെർക്കൽ തന്നെ ആതിഥേയത്വം വഹിച്ച "ആർക്കിട്ടൈപ്സ്" നിരവധി പോഡ്‌കാസ്റ്റ് ചാർട്ടുകളിൽ ഒന്നാംസ്ഥാനത്ത് ഇടംപിടിച്ചിരുന്നു. ഇരുവരിൽ നിന്നും നിരവധി ഉള്ളടക്കങ്ങൾ സ്പോട്ടിഫൈ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുതിയ കരാറിലേർപ്പെടാനാണ് ഹാരിയും മേഗനും സ്പോട്ടിഫൈയുമായുള്ള കരാർ അവസാനിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

2018ലാണ് മുൻ യുഎസ് ടെലിവിഷൻ താരമായ മേഗൻ മെർക്കലിനെ ഹാരി വിവാഹം ചെയ്തത്. രാജ കുടുംബവുമായി അസ്വാരസ്യങ്ങൾ ഉണ്ടായതിനാൽ ബന്ധം വഷളാവുകയും ബ്രിട്ടനിൽനിന്ന് ദമ്പതികൾ കാലിഫോർണിയയിലേക്ക് താമസം മാറി ഇതിനിടയിൽ നിരവധി വംശീയ അധിക്ഷേപങ്ങൾക്ക് മേഗൻ വിധേയമാക്കപ്പെട്ടിരുന്നു.

ആകെ ചെയ്തത് 'ആർക്കിട്ടൈപ്സ്' സീരിസ്; സ്പോട്ടിഫൈയുമായുള്ള മില്യൺ ഡോളർ കരാർ അവസാനിപ്പിക്കുന്നതായി ഹാരിയും മേഗനും
പ്രിൻസ് ഹാരിയുടെ 'സ്പെയർ' ഏറ്റവും കൂടുതൽ വിറ്റുപോയ നോൺഫിക്ഷൻ ബുക്ക്

രാജകീയ ചുമതലകൾ ഉപേക്ഷിച്ചതിനെ തുടർന്ന് മാധ്യമ സംരംഭങ്ങളായിരുന്നു ദമ്പതികളുടെ വരുമാന മാർഗം. 38 കാരനായ ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പ് 'സ്‌പെയർ' ഏറ്റവും വേഗത്തിൽ വിറ്റുപോയ നോൺ ഫിക്ഷൻ ബുക്ക് എന്ന റെക്കോർഡ് നേടി. മേഗന്‍ മെർക്കലിനെ ചൊല്ലി വില്യം രാജകുമാരനുമായുണ്ടായ തര്‍ക്കത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രൂക്ഷമായ തര്‍ക്കത്തിനിടെ വില്യം തന്നെ തറയിലടിച്ചെന്നുൾപ്പെടെ ഹാരി വെളിപ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in