പ്രതീക്ഷകൾക്ക്  തുടക്കമിട്ട നജീബിന്റെ യൗവനകാലം, ആടുജീവിതം മൂന്നാം ലുക്ക് പുറത്ത്: തീയേറ്ററുകളിൽ ഏപ്രിൽ 10 ന്

പ്രതീക്ഷകൾക്ക് തുടക്കമിട്ട നജീബിന്റെ യൗവനകാലം, ആടുജീവിതം മൂന്നാം ലുക്ക് പുറത്ത്: തീയേറ്ററുകളിൽ ഏപ്രിൽ 10 ന്

നടൻ ദുൽഖർ സൽമാൻ അടക്കമുള്ളവരാണ് പോസ്റ്റർ പുറത്തുവിട്ടത്
Updated on
1 min read

ലോകസിനിമയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ മലയാളത്തിൽ നിന്ന് ഒരുങ്ങുന്ന ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടൂജീവിതത്തിന്റെ മൂന്നാം ലുക്ക് പുറത്തിറങ്ങി. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ആദ്യകാലമാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവിട്ടത്.

നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന തരത്തിലായിരുന്നു നേരത്തെ പുറത്തുവിട്ട പോസ്റ്റുകളും. നടൻ ദുൽഖർ സൽമാൻ അടക്കമുള്ളവരാണ് പോസ്റ്റർ പുറത്തുവിട്ടത്. ഏപ്രിൽ 10 ന് ഈദ് - വിഷു റിലീസായി ചിത്രം തീയേറ്ററുകളില്‍ എത്തും

മലയാളത്തിൽ ഇന്നും ബെസ്റ്റ്സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിനായി ശാരീരികമായി നിരവധി മാറ്റങ്ങൾ പൃഥ്വിരാജ് നടത്തിയിരുന്നു.

പ്രതീക്ഷകൾക്ക്  തുടക്കമിട്ട നജീബിന്റെ യൗവനകാലം, ആടുജീവിതം മൂന്നാം ലുക്ക് പുറത്ത്: തീയേറ്ററുകളിൽ ഏപ്രിൽ 10 ന്
'ഉണ്ണിയോടും അമ്മയോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; റിവ്യൂവറെ അധിക്ഷേപിച്ചതില്‍ മാപ്പുപറഞ്ഞ് സംവിധായകൻ അനീഷ് അൻവർ

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

പ്രതീക്ഷകൾക്ക്  തുടക്കമിട്ട നജീബിന്റെ യൗവനകാലം, ആടുജീവിതം മൂന്നാം ലുക്ക് പുറത്ത്: തീയേറ്ററുകളിൽ ഏപ്രിൽ 10 ന്
നിവിൻ പോളി - റാം ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ; പ്രീമിയർ ഷോ ഇന്ന്

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിരദിൽജിത്ത്

logo
The Fourth
www.thefourthnews.in