ലൂസിഫറിന് അഞ്ച് ഭാഗങ്ങളോ? സൂചന നൽകി  പൃഥ്വിരാജ്

ലൂസിഫറിന് അഞ്ച് ഭാഗങ്ങളോ? സൂചന നൽകി പൃഥ്വിരാജ്

ലൂസിഫറിന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് പൃഥ്വി മുൻപ് പറഞ്ഞിരുന്നു
Updated on
1 min read

സൂപ്പർ ഹിറ്റ് മോഹൻലാല്‍ ചിത്രം ലൂസിഫറിന് അഞ്ച് ഭാഗങ്ങളുണ്ടാകുമെന്ന സൂചന നല്‍കി പൃഥ്വിരാജ്. മുരളി ഗോപിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പൃഥ്വി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വരവിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ലൂസിഫറിന് അഞ്ച് ഭാഗങ്ങളോ? സൂചന നൽകി  പൃഥ്വിരാജ്
എമ്പുരാൻ വരുന്നു ; ഔദ്യോഗിക പ്രഖ്യാപനം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ?

"നിങ്ങൾ ഇത് സംവിധാനം ചെയ്യുന്നോ? എന്ന ചോദ്യത്തിൽ നിന്ന് അഞ്ച് സിനിമകൾ എന്ന മഹത്തായ പ്ലാൻ ചർച്ച ചെയ്യുകയാണ് നമ്മൾ.. എത്ര ദൂരം നമ്മൾ പിന്നിട്ടു സഹോദരാ?" എന്ന കുറിപ്പോടെയായിരുന്നു പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലൂസിഫറിന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ അറിയാമായിരുന്നുവെന്നും ലൂസിഫർ വൻ വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യുന്നതെന്നും പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണോ പുതിയ ഫേസ്ബുക്ക് പോസ്റ്റെന്ന ആകാംക്ഷയിലാണ് ആരാധകർ.

എമ്പുരാന്റെ ചിത്രീകരണം മെയ് മാസത്തിൽ ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മധുരയിൽ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. കാന്താരയുടെയും കെജിഎഫിന്റെയും നിർമാതാക്കളായ ഹോംബാലെക്കൊപ്പം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

ലൂസിഫറിന് അഞ്ച് ഭാഗങ്ങളോ? സൂചന നൽകി  പൃഥ്വിരാജ്
'അബ്രാം ഖുറേഷി ഓൺ ബോർഡ് ' ; എമ്പുരാൻ തുടങ്ങുന്നു

തമിഴ്നാടിന് പുറമെ നാലിലധികം വിദേശരാജ്യങ്ങളിലായിരിക്കും എമ്പുരാന്റെ ചിത്രീകരണം. ലൂസിഫറിന്റെ കലാസംവിധായകൻ മോഹൻദാസ് തന്നെയാണ് എമ്പുരാന്റെയും ആർട്ട് ഡയറക്ടർ. ജീത്തു ജോസഫിന്റെ റാം, ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്നിവയാണ് മോഹൻലാലിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in