'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്

'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്

ആടുജീവിതം കണ്ട് മണിരത്നം വിളിച്ചെന്ന് പൃഥ്വിരാജ്
Updated on
1 min read

''ഏതാണീ പുതിയ പയ്യൻ, മണി സാര്‍ അവനെ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും,'' മണി രത്‌നം ചിത്രം രാവണന്‍ ലൊക്കേഷനില്‍ ആളുകള്‍ തന്നെക്കുറിച്ച് പറഞ്ഞത് പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയവും കഥാപാത്രമായ നജീബാകുന്നതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും ഏറെ പ്രശംസയേറ്റ് വാങ്ങുന്നതിനിടെ രാവണന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.

രാവണൻ ചിത്രത്തില്‍നിന്ന്
രാവണൻ ചിത്രത്തില്‍നിന്ന്

രാവണൻ ചെയ്യുന്ന സമയത്ത് ഐശ്വര്യ റായിയെയും ചിയാന്‍ വിക്രമിനെയും എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും തന്നെ അറിയില്ലെന്നും മാഷബിളിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ സിനിമ. സിനിമയിലേക്ക് മണിരത്‌നം വിളിക്കുമ്പോള്‍ തനിക്ക് 24, 25 വയസാണ് പ്രായമെന്നും അദ്ദേഹം ഓര്‍മിച്ചു.

'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്
'പ്രണയത്തിലെ റോൾ ലാലേട്ടൻ ചോദിച്ചു വാങ്ങുകയായിരുന്നു'; വെളിപ്പെടുത്തി സംവിധായകൻ ബ്ലെസി

ഒരേസമയം ഹിന്ദിയിലും തമിഴിലും ചിത്രീകരിച്ച സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ കൂടുതലും ഹിന്ദിക്കാരായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് എല്ലാവര്‍ക്കും ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും ചിയാന്‍ വിക്രമിനെയും അറിയാമായിരുന്നു. എന്നാല്‍ പൃഥ്വിരാജിനെ മനസിലായില്ല. പക്ഷേ ഈ സംഭാഷണങ്ങള്‍ തനിക്ക് വളരെ തമാശയായി മാത്രമേ തോന്നിയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു.

രാവണനില്‍ അഭിനയിക്കുമ്പോള്‍ ഒരു നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും മണിരത്‌നത്തില്‍നിന്ന് തനിക്ക് ഒരുപാട് പഠിക്കാന്‍ സാധിച്ചുവെന്നും പൃഥ്വി പറഞ്ഞു. തന്റെ സാധ്യകതളെ മണിരത്‌നം തിരിച്ചറിഞ്ഞത് വലിയ കാരണമാണ്. ആടുജീവിതം കണ്ട് മണിരത്‌നം വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഏതാണീ പയ്യൻ, മണിരത്നം സാർ കാസ്റ്റ് ചെയ്തത് കൊണ്ട് നല്ല നടനായിരിക്കും'; രാവണനിലെ ഓർമകള്‍ പങ്കുവെച്ച് പൃഥ്വിരാജ്
'വർഷങ്ങൾക്കു ശേഷ'ത്തിന് പിന്നാലെ വിനീത് - ഷാൻ റഹ്‌മാൻ ചിത്രം, കൂടെ ആട് 3യും; 'ഷാൻ റഹ്‌മാൻ ഇസ് ബാക്ക്' എന്ന് അജു വർഗീസ്

2010ല്‍ ഇറങ്ങിയ രാവണനില്‍ വിക്രമിനും ഐശ്വര്യ റായ്ക്കുമൊപ്പം പ്രധാന കഥാപാത്രം തന്നെയാണ് പൃഥ്വിരാജ് കൈകാര്യം ചെയ്തത്. ഹിന്ദിയിലെടുത്ത സിനിമയില്‍ വിക്രമിന് പകരം അഭിഷേക് ബച്ചനും പൃഥ്വിരാജിന്റെ കഥാപാത്രത്തിന് പകരം വിക്രമുമായിരുന്നു അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in