'ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ വളർത്തി'; സായദ് മസൂദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാല്‍

'ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ വളർത്തി'; സായദ് മസൂദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാല്‍

പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്
Updated on
1 min read

മോഹൻലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന എമ്പുരാൻ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ വളർത്തി' എന്ന തലക്കെട്ടാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്നത്. സായദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹായിയായ കഥാപാത്രമാണിത്.

ആശിർവാദ് സിനിമാസും തമിഴിലെ മുൻനിര നിർമാതാക്കളുമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മുന്നാമത്തെ സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനിലും തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളിഗോപിയാണ്.

'ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ വളർത്തി'; സായദ് മസൂദിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാല്‍
'ഞാൻ വ്യാജ ആരോപണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി, പരാതിക്കാരിയുമായി സൗഹൃദമില്ല'; ലൈംഗികാതിക്രമക്കേസിൽ പോലീസിനു മുന്നിൽ ഹാജരായി ജയസൂര്യ

കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ബോക്സ് ഓഫീസിൽ വൻവിജയം കാഴ്ച്ചവച്ച ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ് കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

ആദ്യഭാഗത്തിൽ നിന്ന് ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളും നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന എമ്പുരാൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in