ക്ലാസിക് ചിത്രങ്ങളുടെ
നിർമാതാവ് അച്ചാണി രവി അന്തരിച്ചു

ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവ് അച്ചാണി രവി അന്തരിച്ചു

അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ക്ലാസിക് സിനിമകളുടെ നിര്‍മാതാവായിരുന്നു
Updated on
1 min read

മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് അച്ചാണി രവി (കെ രവീന്ദ്രനാഥന്‍ നായര്‍- 90) അന്തരിച്ചു. കൊല്ലത്തെ വസതിയിൽ പതിനൊന്ന് മണിയോടെയാണ് അന്ത്യം. ജനറല്‍ പിക്‌ചേഴ്‌സിന്റെ ഉടമയും കശുവണ്ടി വ്യവസായിയുമായിരുന്നു അച്ചാണി രവി. അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. മലയാള സിനിമയെ ലോക ശ്രദ്ധയിലേക്കെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച എലിപ്പത്തായം ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാവാണ് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു നവതി ആഘോഷം

ആകെ നിര്‍മിച്ചത് 14 സിനിമകള്‍ക്കുമായി 18 ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. 1973 ല്‍ നിർമിച്ച അച്ചാണി എന്ന സിനിമ ഹിറ്റായതോടെയാണ് കെ രവീന്ദ്രനാഥ്, അച്ചാണി രവി ആയത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2008 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പിന്തുണയും പ്രോത്സാഹനവും നല്‍കി മലയാളത്തിന് ഒരുപിടി നല്ല സിനിമകളും സംവിധായകരെയും സംഭാവന നല്‍കിയിട്ടുണ്ട്.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2008 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

അന്വേഷിച്ചുകണ്ടെത്തിയില്ല,അച്ചാണി, എലിപ്പത്തായം, വിധേയൻ, കുമ്മാട്ടി, അനന്തരം,കാട്ടുകുരങ്ങ്, മുഖാമുഖം, മഞ്ഞ,കാഞ്ചന സീത, തമ്പ്, പോക്കുവെയില്‍ തുടങ്ങി ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖം കാണിച്ചിട്ടുമുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in