'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു
Updated on
1 min read

മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു. സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സാന്ദ്ര തോമസ് ഉള്‍പ്പെടെയുള്ള വനിതാ നിര്‍മാതാക്കള്‍ രംഗത്തെത്തിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.

'അച്ചടക്കം ലംഘിച്ചു', സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങൾക്കൊപ്പം'; നേതൃത്വത്തിൽ മാറ്റം വരണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്, സംഘടനയിൽ ഭിന്നത

സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനം പാലിച്ചു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും സാന്ദ്ര ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നേതൃത്വത്തിനു കത്ത് നല്‍കിയത്. സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗവും വിളിച്ചിരുന്നു. ഈ യോഗം പ്രഹസനമായിരുന്നെന്നും സംഘടനയുടെ സമീപനം വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു,

logo
The Fourth
www.thefourthnews.in