ദളപതി 67 എൽസിയുവിന്റെ ഭാഗം ; ചർച്ചയായി ലോകേഷിന്റെ വാക്കുകൾ
ദളപതി 67 നെ കുറിച്ചുള്ള സൂചന ലഭിച്ചത് മുതൽ ആരാധകർ ഒന്നടങ്കം ചർച്ച ചെയ്യുന്നതും ആകാംഷയോടെ കാത്തിരിക്കുന്നതും ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലുള്ളതാണോ എന്നറിയാനാണ്. എന്നാൽ അതെ എന്ന് ഉറപ്പിക്കാവുന്ന വലിയ തെളിവുകളാണ് പുറത്തുവരുന്നത് . ഇതിൽ ഏറ്റവും പ്രധാനം ലോകേഷിന്റെ തന്നെ വാക്കുകളാണ്. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവതാരയുടെ ചോദ്യത്തിനായിരുന്നു ലോകേഷിന്റെ മറുപടി. കൈതിയിലെ കാർത്തി, വിക്രത്തിലെ കമൽഹാസൻ, സൂര്യ എന്നിവർക്കൊപ്പം വിജയ് ഫോട്ടോയും കാണിച്ച ശേഷം ഇവർ ഒരുമിക്കുന്ന ചിത്രമുണ്ടാകുമോ എന്നായിരുന്നു അവതാരകയുടെ ചോദ്യം . 'ആഗ്രഹമുണ്ട് , ഒരു യൂണിവേഴ്സ് അവസാനിക്കണമെങ്കിൽ എല്ലാവരും ഒരുമിക്കുന്ന ചിത്രം വേണമല്ലോ എന്നായിരുന്നു ലോകേഷിന്റെ മറുപടി. അങ്ങനെയെങ്കിൽ ദളപതി67 എൽസിയു ചിത്രമാണെന്ന് തന്നെയാണന്നല്ലേ മനസിലാക്കേണ്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്
ഇതുമാത്രമല്ല , ദളപതി67 ന്റെ പുറത്തുവന്ന പൂജ വീഡിയോയിലും എൽസിയു കണക്ഷൻ കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. കൈതിയിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട ജോർജ് മാരിയനാണ് പൂജ വീഡിയോയിലുള്ള മുൻ എൽസിയു താരം . ഇതും ദളപതി67 എൽസിയു ചിത്രമാണെന്നതിന് തെളിവായാണ് ആരാധകർ കാണുന്നത്
ഇതുസംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന . ചിത്രത്തിന്റെ ആദ്യ പ്രൊമോ നാളെ റിലീസ് ചെയ്യും