മോളിവുഡ് മാജിക്: താരങ്ങളെ ഹോട്ടലിൽനിന്ന് പുറത്താക്കി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത; പകരം ഷോ കൊച്ചിയില്‍?

മോളിവുഡ് മാജിക്: താരങ്ങളെ ഹോട്ടലിൽനിന്ന് പുറത്താക്കി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത; പകരം ഷോ കൊച്ചിയില്‍?

ഖത്തറില്‍ ഷോ നടത്താമെന്നേറ്റ നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
Updated on
1 min read

ഖത്തറില്‍ നടത്താനിരുന്ന താരനിശ മുടങ്ങിയതിന്റെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷം. അസോസിയേഷന്റെ വീഴ്ച മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഭവിച്ചതെന്തെന്ന് ജനറല്‍ ബോഡി വിളിച്ച് വിശദീകരിക്കണമെന്നും അതറിയാനുള്ള അവകാശമുണ്ടെന്നും അംഗങ്ങള്‍ ആവശ്യപ്പെടുന്നു.

മോളിവുഡ് മാജിക്: താരങ്ങളെ ഹോട്ടലിൽനിന്ന് പുറത്താക്കി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത; പകരം ഷോ കൊച്ചിയില്‍?
'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

എന്നാല്‍ സംഘടനയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാത്തതിനാല്‍ ജനറല്‍ ബോഡി വിളിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം. അടുത്ത ദിവസം എക്സിക്യൂട്ടീവ് യോഗം വിളിക്കും. ഖത്തറില്‍ ഷോ നടത്താമെന്ന് ഏറ്റിരുന്ന നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ് പറഞ്ഞു.

ഖത്തറിലുണ്ടായത് വലിയ നാണക്കേട്

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം 180 ലേറെ താരങ്ങളാണ് മോളിവുഡ് മാജിക്ക് ഷോയ്ക്കായി ഖത്തറിലെത്തിയത്. ഷോ റദ്ദാക്കിയതിനു പിന്നാലെ സ്പോണ്‍സര്‍മാരായ നയണ്‍ വണ്‍ ഇവന്റ്സ് മുങ്ങി. മാത്രമല്ല താരങ്ങളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ബുക്ക് ചെയ്തിരുന്ന വിമാന ടിക്കറ്റും കമ്പനി പിന്‍വലിച്ചു.

പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും ഒഴികെയുള്ള മുഴുവന്‍ പേരെയും ഹോട്ടല്‍ അധികൃതര്‍ മുറികളില്‍നിന്ന് പുറത്താക്കി. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പണം മുടക്കി ഹോട്ടല്‍ മുറികള്‍ തരപ്പെടുത്തിക്കൊടുത്ത ശേഷം വിമാനടിക്കറ്റുമെടുത്ത് നല്‍കിയാണ് താരങ്ങളെ നാട്ടിലെത്തിച്ചത്. ഷോയ്ക്ക് അഡ്വാന്‍സായി ലഭിച്ച തുകയുടെ പകുതിത്തുക ഹോട്ടല്‍ മുറികള്‍ക്കുള്ള വാടകയ്ക്കും വിമാനടിക്കറ്റിനായും നല്‍കേണ്ടി വന്നെന്ന് സാരം.

അസോസിയേഷന്റെ വിശദീകരണം

മോളിവുഡ് മാജിക്ക് ഷോയ്ക്കായി കരാര്‍ ഒപ്പിട്ട തുകയുടെ 95 ശതമാനം പണവും അസോസിയേഷന് ലഭിച്ചിട്ടുണ്ട്. പണം വാങ്ങാതെയാണ് അമ്മയിലെ താരങ്ങള്‍ ഷോയുമായി സഹകരിച്ചത്. അതിനാല്‍ തന്നെ അസോസിയേഷന് നഷ്ടമില്ല.

കരാര്‍ ഉടമകളും ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റം ഒരുക്കുന്നവരുമായുള്ള സാമ്പത്തിക തര്‍ക്കമാണ് അവസാന നിമിഷം ഷോ റദ്ദാക്കാന്‍ കാരണം. തിരിച്ചുള്ള വിമാനടിക്കറ്റിനുള്ള പണം കമ്പനി നല്‍കാമെന്ന് ഏറ്റിട്ടുണ്ട്, ഇതില്‍ അസോസിയേഷന് വീഴ്ച സംഭവിച്ചിട്ടില്ല.

കരാര്‍ അനുസരിച്ചുള്ള ബാക്കി പണം ലഭിക്കുന്നതിനും കരാര്‍ ലംഘിച്ച് ഷോ റദ്ദാക്കിയതിനും നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കും.

മോളിവുഡ് മാജിക്: താരങ്ങളെ ഹോട്ടലിൽനിന്ന് പുറത്താക്കി, പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത; പകരം ഷോ കൊച്ചിയില്‍?
'ജയമോഹൻ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറി'; മഞ്ഞുമ്മല്‍ ബോയ്സിനെതിരായ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി ഉണ്ണികൃഷ്ണൻ

ഖത്തറിലെ ഷോയ്ക്കായി താരങ്ങള്‍ തയാറെടുത്തതിനാല്‍ മറ്റൊരു ഷോ ഉടന്‍ സംഘടിപ്പിക്കും. കേരളത്തില്‍ ഷോ നടത്തിയാലോയെന്നാണ് ആലോചനയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രറട്ടി ബി രാകേഷ് പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം അടുത്ത ദിവസം ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. ഷോ കൊച്ചിയിലായിരിക്കുമെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in