കന്നഡയില്‍ തരംഗം സൃഷ്ടിച്ച രാജ് ബി ഷെട്ടി മലയാളത്തില്‍;
രുധിരം ടൈറ്റില്‍ പോസ്റ്റര്‍

കന്നഡയില്‍ തരംഗം സൃഷ്ടിച്ച രാജ് ബി ഷെട്ടി മലയാളത്തില്‍; രുധിരം ടൈറ്റില്‍ പോസ്റ്റര്‍

ചിത്രം ഒരുങ്ങുന്നത് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി
Updated on
1 min read

കന്നഡ സിനിമകളിലെ തരംഗമായി മാറിയ രാജ്. ബി ഷെട്ടി മലയാളത്തില്‍. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തില്‍ എത്തുമ്പോള്‍ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.

ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷക മനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി. സാന്‍ഡല്‍വുഡില്‍ നവതരംഗത്തിന്റെ പ്രതിനിധിയായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലന്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവതരിപ്പിക്കുന്നു.

അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു

സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദന്‍ രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംങ്ങ് ഭവന്‍ ശ്രീകുമാറാണ്.

logo
The Fourth
www.thefourthnews.in