തമന്നയുടെ കിടിലൻ നൃത്തം, സ്റ്റൈൽ മന്നന്റെ സ്ക്രീൻ പ്രെസൻസ്; ജയിലറിലെ ആദ്യ സിംഗിൾ 'കാവാല' എത്തി
രജനികാന്ത് നായകനായി എത്തുന്ന ജയിലറിന്റെ ആദ്യ സിംഗിൾ 'കാവാല' പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരുൺരാജ കാമരാജിന്റെ വരികളും ശിൽപ്പ റാവുവിന്റെ ആലാപനവും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ജാനി മാസ്റ്ററുടെ കൊറിയോഗ്രാഫിയും കൂടി ചേർന്നപ്പോൾ ആദ്യ സിംഗിളിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
പെപ്പി ഡാൻസിൽ രജനികാന്തിനൊപ്പം തമന്ന ഭാട്ടിയയുടെ നൃത്തച്ചുവടുകളും ആരാധകരെ പിടിച്ചിരുത്തും. സൂപ്പർസ്റ്റാറിന്റെ സ്ക്രീൻ പ്രെസൻസ് കൂടി ചേർന്നുളള ഒരു വിഷ്വൽ ട്രീറ്റാണ് ആരാധകർക്കായി നെൽസണും ടീമും ഒരുക്കിയിരിക്കുന്നത്.
നിർമ്മാതാക്കളാണ് ട്വിറ്ററിലൂടെ കാവാലയുടെ ലിറിക്കൽ സോംഗ് വീഡിയോ പുറത്തിറക്കിയത്. അനിരുദ്ധ് രവിചന്ദർ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശിൽപ റാവുവാണ്.
നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ജയിലർ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആക്ഷൻ ത്രില്ലർ ഗണത്തിലുളള ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് സൂപ്പർ സ്റ്റാറെത്തുന്നത്. രജനികാന്തും തമന്നയും കൂടാതെ, വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ബോളിവുഡ് താരം ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, യോഗി ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയിലിന്റെ സെറ്റിൽ വെച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇത് രണ്ടാം തവണയാണ് രജനികാന്ത് ജാക്കിക്കൊപ്പം അഭിനയിക്കുന്നത്. 1987ൽ 'ഉത്തർ ദക്ഷിണ' എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുളളത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. പ്രശസ്തമായ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ ഭോലാ ശങ്കറുമായി ഏറ്റുമുട്ടൻ ചിത്രം ഓഗസ്റ്റ് 10 ന് തിയേറ്ററുകളിൽ എത്തും.