ദളപതിക്കു മുന്നില്‍ തലൈവർ വീണോ? വേട്ടൈയൻ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ദളപതിക്കു മുന്നില്‍ തലൈവർ വീണോ? വേട്ടൈയൻ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ടി ജി ജ്ഞാനവേലിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആദ്യ ദിനം ലഭിച്ചത്
Updated on
1 min read

ഇന്ത്യൻ സിനിമലോകം കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളായ രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച 'വേട്ടൈയൻ' എന്ന ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കുതിപ്പ്. ടി ജി ജ്ഞാനവേലിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആദ്യ ദിനം ലഭിച്ചത്. 30 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത്. ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷം റിലീസായ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബോക്സ് ഓഫീസ് പ്രകടനമാണിത്. വിജയ് മുഖ്യകഥാപാത്രത്തിലെത്തിയ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്) ആണ് ഒന്നാമത്.

തമിഴ്‌നാട്ടില്‍നിന്ന് മാത്രം 26 കോടി രൂപയാണ് വേട്ടൈയന് ലഭിച്ചത്. അവസാനം പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായ ജയിലറിനെ അപേക്ഷിച്ച് വേട്ടയന് സ്വീകര്യത കുറവാണ് ലഭിച്ചിട്ടുള്ളത്. ജയിലർ ആദ്യ ദിനം ഇന്ത്യയില്‍നിന്ന് 48 കോടി രൂപയായിരുന്നു നേടിയത്. തമിഴ്‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം സ്വന്തമാക്കിയിരുന്നു. 350 കോടിയിലധികം രൂപ ഇന്ത്യയില്‍നിന്ന് നേടാനും നെല്‍സണ്‍ ചിത്രത്തിനായിരുന്നു.

ദളപതിക്കു മുന്നില്‍ തലൈവർ വീണോ? വേട്ടൈയൻ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
‘റോ ആൻഡ് റസ്റ്റിക്, തലൈവർ പടമല്ല, കംപ്ലീറ്റ് ജ്ഞാനവേൽ മാജിക്, മഞ്ജു വാര്യരെ തരംതാഴ്ത്താത്തതിൽ നന്ദി'; വേട്ടയന് എക്സിൽ സമ്മിശ്ര പ്രതികരണം

ഗോട്ടിന്റെ ആദ്യ ദിന ബോക്‌സ് ഓഫിസ് കളക്ഷൻ 44 കോടി രൂപയായിരുന്നു. തമിഴ്‌‌നാട്ടില്‍നിന്ന് മാത്രം 37 കോടിയും ചിത്രം നേടി. എന്നാല്‍, ഇന്ത്യയിലെ ഗോട്ടിന്റെ ഫൈനല്‍ കളക്ഷൻ ജയിലറിനു പിന്നിലായിരുന്നു. 250 കോടി രൂപയാണ് ഗോട്ടിന് ഇന്ത്യയില്‍നിന്ന് ലഭിച്ചത്.

ജയ് ഭീം എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ ജ്ഞാനവേലിന് രജിനികാന്ത് എന്ന താരത്തെയും കഥയെയും ഒരുപോലെ ബാലൻസ് ചെയ്യാൻ സാധിച്ചില്ലെന്നാണ് പ്രധാന വിമർശനം.

logo
The Fourth
www.thefourthnews.in