തലൈവര്‍ തലസ്ഥാനത്തേക്ക്; രജനികാന്ത് വരുന്നത് സിനിമാ ചിത്രീകരണത്തിനായി
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് തിരുവനന്തപുരത്തേക്ക്. ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌റെ ചിത്രീകരണത്തിനായാണ് രജനികാന്ത് വരുന്നത്. ചൊവ്വാഴ്ച തലസ്ഥാനത്ത് എത്തുന്ന രജനികാന്ത് പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിക്കുക.
ഫഹദ് ഫാസിലും മഞ്ജു വാര്യരും ടീമിനൊപ്പമുണ്ടാകും. 32 വര്‍ഷത്തിനുശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ അമിതാഭ് ബച്ചന് തിരുവനന്തപുരത്ത് ഷെഡ്യൂൾ ഇല്ലെന്നാണ് സൂചന.
വെള്ളായണി കാർഷിക കോളേജും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ഇത് ആദ്യാമായാണ് തലസ്ഥാനം രജനീകാന്ത് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ ആകുന്നത്. നാഗർകോവിൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണമുണ്ടാകും.
രജനികാന്തിന്‌റെ 170-ാമത്തെ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുക. അനിരുദ്ധാണ് സംഗീതം.