സവർക്കറുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാംചരൺ

സവർക്കറുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാംചരൺ

നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Updated on
1 min read

സവർക്കറുടെ 140-ാം ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുങ്ക് സൂപ്പർതാരം രാം ചരൺ. ദ ഇന്ത്യ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സവർക്കറുടെ ജീവിതകഥയാണെന്ന സൂചനയും രാം ചരൺ നൽകുന്നു. രാം ചരണിന്റെ ഉടമസ്ഥതയിലുള്ള 'വി മെഗാ പിക്‌ചേഴ്‌സ് എന്ന നിർമാണ കമ്പനിയുടെ ആദ്യ ചിത്രം കൂടിയാണ് ദ ഇന്ത്യ ഹൗസ്. നിഖിൽ സിദ്ധാർത്ഥയും അനുപം ഖേറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ട്വിറ്ററിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം പ്രധാന അഭിനേതാക്കളുടെയും പേരും ആനിമേറ്റഡ് പ്രൊമോ വീഡിയോയും ചേർത്തിരുന്നു .

“നമ്മുടെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കർ ഗാരുവിന്റെ 140-ാം ജന്മദിനത്തിൽ ഞങ്ങൾ അഭിമാനപൂർവം പ്രഖ്യാപിക്കുന്നു. നിഖിൽ സിദ്ധാർത്ഥ, അനുപം ഖേർ ജി, സംവിധായകൻ രാം വംശി കൃഷ്ണ എന്നിർ ഒരുമിക്കുന്ന ഞങ്ങളുടെ പാൻ ഇന്ത്യൻ ചിത്രം - ദ ഇൻഡ്യ ഹൗസ്! ജയ് ഹിന്ദ്!”, രാംചരൺ ട്വിറ്ററിൽ കുറിച്ചു.

സവർക്കറുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് രാംചരൺ
'വി മെഗാ പിക്‌ചേഴ്‌സ്': പാൻ ഇന്ത്യൻ ചിത്രങ്ങൾ ലക്ഷ്യമിട്ട് രാംചരൺ

ഇന്ത്യൻ ചരിത്രത്തിലെ മറന്നുപോയ ഒരു അധ്യായത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് പ്രമോ വീഡിയോ ആരംഭിക്കുന്നത്. നോർത്ത് ലണ്ടനിലെ ഹൈഗേറ്റിലെ ക്രോംവെൽ അവന്യൂവിൽ 1905നും 1910നും ഇടയിൽ നിലനിന്നിരുന്ന ഇന്ത്യ ഹൗസ് എന്ന വസതിയിലാണ് കഥ നടക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രമാണ് ഈ കെട്ടിടം. സവർക്കർ, ഭിക്കാജി കാമ, വി എൻ ചാറ്റർജി, എം പി ടി ആചാര്യ, ലാലാ ഹർ ദയാൽ തുടങ്ങിയവർ ഇന്ത്യാ ഹൗസുമായി ബന്ധപ്പെട്ടിരുന്നവരാണ്.

ചലച്ചിത്ര രചയിതാവായി മികവ് തെളിയിച്ച രാം വംശി കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന ആ​ദ്യ ചിത്രമാണ് ദ ഇന്ത്യ ഹൗസ്. അഭിഷേക് അഗർവാളിനൊപ്പം രാംചരണിന്റെ വി മെഗാ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിവാദ ചിത്രമായ ദ കാശ്മീർ ഫയൽസിന്റെ സഹനിർമാതാക്കളിൽ ഒരാളാണ് അഗർവാൾ.

logo
The Fourth
www.thefourthnews.in