'വി മെഗാ പിക്‌ചേഴ്‌സ്': പാൻ ഇന്ത്യൻ ചിത്രങ്ങൾ ലക്ഷ്യമിട്ട് രാംചരൺ

'വി മെഗാ പിക്‌ചേഴ്‌സ്': പാൻ ഇന്ത്യൻ ചിത്രങ്ങൾ ലക്ഷ്യമിട്ട് രാംചരൺ

പുതുമുഖ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് 'വി മെഗാ പിക്‌ചേഴ്‌സ്' നിർമ്മാണ കമ്പനിയുടെ ലക്ഷ്യം
Updated on
1 min read

പാൻ ഇന്ത്യൻ ലെവലിൽ പുതിയ സിനിമകള്‍ നിര്‍മ്മിക്കുക ലക്ഷ്യമിട്ട് പുതിയ കമ്പനയുമായി തെലുങ്ക് സുപ്പര്‍ താരം രാംചരൺ. പുതുമുഖ പ്രതിഭകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒരുങ്ങുന്ന 'വി മെഗാ പിക്‌ചേഴ്‌സ്' സിന്റെ ബാനറില്‍ വന്‍ പ്രൊജക്റ്റുകളാണ് പുരോഗമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രാംചരണ്‍ തേജ സുഹൃത്തും യുവി ക്രിയേഷന്‍സിന്റെ ഉടമയായ വിക്രം റെഡ്ഡിയുമായി സഹകരിച്ചാണ് 'വി മെഗാ പിക്‌ചേഴ്‌സ്' ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്‌ചേഴ്‌സ് കശ്മീർ ഫയൽഡ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾ നൽകിയ അഭിഷേക് അഗർവാൾ ആർട്‌സുമായും സഹകരിക്കും. പുതിയ നായകനെയും നവാഗത സംവിധായകനെയും അണിനിരത്തിയായിരിക്കും വി മെഗാ പിക്‌ചേഴ്‌സിന്റെ ആദ്യ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാംചരണിൻ്റെ വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുമ്പോൾ പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകാൻ സാധിക്കുമെന്നാണ് വിശ്വാസം.

അഭിഷേക് അഗർവാളിനൊപ്പം രാംചരൺ
അഭിഷേക് അഗർവാളിനൊപ്പം രാംചരൺ

വി മെഗാ പിക്‌ചേഴ്‌സിന്റെയും അഭിഷേക് അഗർവാൾ ആർട്‌സിന്റെയും പുതിയ ചിത്രം ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. ഇരു കമ്പനികളും കൂടി ചേർന്നൊരു ചിത്രം തിരശീലയിൽ എത്തിക്കുമ്പോൾ അത് സിനിമ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

വി മെഗാ പിക്‌ചേഴ്‌സ് കൂടാതെ കൊണിഡെല പ്രൊഡക്ഷൻ കമ്പനി എന്ന നിർമ്മാണ കമ്പനിയും രാം ചരണിൻ്റെ ഉടമസ്ഥിതിയിലുണ്ട്. പിതാവ് ചിരഞ്ജീവി നായകനായ ആചാര്യ, സെയ് റാ നരസിംഹ റെഡ്ഡി, ഗോഡ്ഫാദര്‍, ഖൈദി നമ്പര്‍ 150 എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് രാംചരണിൻ്റെ കൊണിഡെലയാണ്.

logo
The Fourth
www.thefourthnews.in