ആര്‍ആര്‍ആറിന് ശേഷം ഹോളിവുഡിലേയ്ക്ക്; ഉടൻ പ്രഖ്യാപനമെന്ന് രാം ചരൺ

ആര്‍ആര്‍ആറിന് ശേഷം ഹോളിവുഡിലേയ്ക്ക്; ഉടൻ പ്രഖ്യാപനമെന്ന് രാം ചരൺ

താന്‍ ഒരു ഹോളിവുഡ് പ്രോജക്റ്റിന്റെ ചര്‍ച്ചയിലാണെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും രാം ചരൺ പറഞ്ഞു
Updated on
1 min read

എസ്എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ആർആർആറിലെ അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തിലൂടെ ആഗോള ശ്രദ്ധ നേടിയ താരമായി മാറിയിരിക്കുകയാണ് രാം ചരൺ. രാജമൗലി ചിത്രത്തെ കുറിച്ചും ഇന്ത്യന്‍ സിനിമയെക്കുറിച്ചും തെലുങ്ക് താരവും ഇന്ത്യന്‍ നടനുമെന്ന നിലയില്‍ തന്നെ കുറിച്ചും സംസാരിക്കാന്‍ രാം ചരണിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ ക്ഷണിക്കുകയാണ്. ഇപ്പോഴിതാ താരം ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

പോഡ്കാസ്റ്റര്‍ സാം ഫ്രഗാസോയുടെ പോഡ്കാസ്റ്റ് ഷോയിലാണ് പുതിയ ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ രാം ചരൺ വെളിപ്പെടുത്തിയത്. താന്‍ ഒരു ഹോളിവുഡ് പ്രോജക്റ്റിന്റെ ചര്‍ച്ചയിലാണെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും രാം ചരൺ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ താൻ എപ്പോൾ അമേരിക്കന്‍ സെറ്റിലേക്ക് പോകും എന്നതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും താരം പറഞ്ഞു. ജൂലിയ റോബര്‍ട്ട്‌സ്, ടോം ക്രൂസ്, ബ്രാഡ് പിറ്റ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാം ചരണ്‍ വ്യക്തമാക്കി. ഇന്ത്യയുടെ ബ്രാഡ്പിറ്റാണോ റാം ചരണെന്ന ചോദ്യത്തിന് ബ്രാഡ് പിറ്റിനെ ഇഷ്ടമാണെന്നും എന്നാല്‍ താന്‍ ബ്രാഡ് പിറ്റല്ലെന്നുമായിരുന്നു വിനയത്തോടെയുള്ള മറുപടി.

''ആര്‍ആര്‍ആര്‍ ഓസ്‌കറിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു എന്നത് വലിയൊരു ഉത്തരവാദിത്വമായാണ് കാണുന്നത്. 1.4 ദശലക്ഷം ജനങ്ങളെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഓസ്‌കാറില്‍ പങ്കെടുക്കുന്നത്. 1.4 ദശലക്ഷം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇത് ഒറ്റ തവണകൊണ്ട് അവസാനിക്കേണ്ടതല്ല. ഇനിയും നിര്‍മാതാക്കളും അഭിനേതാക്കളും നിരന്തരം ഈ വേദിയിലെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. മുന്നോട്ട് പോകുമ്പോള്‍ അത് നമുക്ക് സാധാരണമായിരിക്കണം''-രാം ചരൺ പറഞ്ഞു.

logo
The Fourth
www.thefourthnews.in