റാണാ ദഗ്ഗുബതി
റാണാ ദഗ്ഗുബതി

"ഞാൻ ഒരു ടെർമിനേറ്റർ ആണെന്നാണ് തോന്നുന്നത് " ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റാണാ ദഗ്ഗുബതി

കോർണിയ മാറ്റിവയ്ക്കലിന് പുറമേ വൃക്കയും മാറ്റിവച്ചതായി റാണയുടെ വെളിപ്പെടുത്തല്‍
Updated on
1 min read

ബാഹുബലിയിലെ ബല്ലാൾദേവനെന്ന കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് റാണാ ദഗ്ഗുബതി. OTT പ്ലാറ്റ്ഫോമിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ വെബ് സീരീസായ 'റാണാ നായിഡു'വും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന റാണാ നായിഡുവിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ ദി ബോംബെ ജേർണിക്ക് നൽകിയ അഭിമുഖത്തില്‍ ആരോഗ്യാവസ്ഥകളെക്കുറിച്ച് സംസാരിക്കവേയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ദഗ്ഗുബതി വെളിപ്പെടുത്തിയത്.

2016 ൽ റാണ തന്റെ ഭാഗികമായി കാഴ്ചയില്ല എന്നത് തുറന്നുപറഞ്ഞിരുന്നു. മെമു സൈതം എന്ന തെലുങ്ക് ചാറ്റ് ഷോയിൽ ആണ് അദ്ദേഹം വലതുകണ്ണിന് കാഴ്ചയില്ലാത്തതിനെ തുടർന്ന് കോർണിയ മാറ്റിവയ്ക്കലിന് വിധേയനായ കാര്യം പറഞ്ഞത്. മറ്റൊരാളുടെ കണ്ണ് അദ്ദേഹത്തിന്റെ മരണശേഷം തനിക്ക് ദാനം ചെയ്തതാണെന്നും റാണ വെളിപ്പെടുത്തിയിരുന്നു.

2016 ൽ റാണ തന്റെ ഭാഗികമായ അന്ധതയെക്കുറിച്ച് സംസാരിച്ചിരുന്നു. മെമു സൈതം എന്ന തെലുങ്ക് ചാറ്റ് ഷോയിൽ ആണ് അദ്ദേഹം വലതുകണ്ണിന് കാഴ്ചയില്ലാത്ത കാര്യം പറഞ്ഞത്

" കോർണിയൽ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയയെ സംബന്ധിച്ച് തുറന്ന് പറയുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഞാൻ. അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതിൽ ദുഃഖിതനായിരുന്ന ഒരു കുട്ടിയെ കണ്ടപ്പോഴാണ് ഞാൻ ഇക്കാര്യം ആദ്യം സംസാരിച്ചത്. എല്ലാത്തിനും അതിന്റേതായ വഴി ഉണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. എനിക്ക് എന്റെ വലത് കണ്ണ് കാണാൻ സാധിക്കില്ല. അതിനാൽ ഞാൻ വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ കാരണം പലരും തകർന്ന് പോകുന്നു. രോഗം മാറിയാലും അതിന്റെ ഭാരം അവിടെ അവശേഷിക്കുന്നു. എനിക്ക് കോർണിയ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ നടന്നിട്ടുണ്ട്. വൃക്കമാറ്റിക്കൽ ശാസ്ത്രക്രിയയും ഉണ്ടായിട്ടുണ്ട്. ഞാൻ ഒരു ടെർമിനേറ്റർ ആണെന്നാണ് തോന്നുന്നത്, അതിജീവിച്ചുകൊണ്ടേ ഇരിക്കുന്നു , നിങ്ങളും മുന്നോട്ട് പോകൂ എന്നാണ് പറയാനുള്ളത് " റാണ ദഗ്ഗുബതി പറഞ്ഞു.

അമേരിക്കൻ ക്രൈം ഡ്രാമ റേ ഡൊനോവനെ ആസ്പദമാക്കിയുള്ള വെബ് സീരീസാണ് 'റാണ നായിഡു'. റാണക്ക് പുറമെ വെങ്കിടേഷ് ദഗ്ഗുബതി, സുചിത്രാ പിള്ള, ഗൗരവ് ചോപ്ര, സുർവീൺ ചൗള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in