റാഹയുടെ ആദ്യ ഫോട്ടോയും സമ്മാനവും ; കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ച് 
രണ്‍ബീര്‍ കപൂര്‍

റാഹയുടെ ആദ്യ ഫോട്ടോയും സമ്മാനവും ; കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ച് രണ്‍ബീര്‍ കപൂര്‍

തു ജൂഹതി മെയിൻ മക്കാറിന്റെ പ്രൊമോഷനിടെയാണ് കുഞ്ഞിന്റെ വിശേഷങ്ങൾ താരം പങ്കുവച്ചത്
Updated on
1 min read

ബോളിവുഡിലെ താര ജോഡിയാണ് രൺബീർ കപൂറും ആലിയ ഭട്ടും. ദമ്പതികളുടെ വിവാഹവും കുഞ്ഞ് പിറന്നതുമൊക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ റാഹയുടെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തിനിടെ പങ്കുവച്ചിരിക്കുകയാണ് രൺബീർ. പുതിയ ചിത്രമായ തു ജൂഹതി മെയിൻ മക്കാറിന്റെ പ്രൊമോഷനിടെയാണ് കുഞ്ഞിന്റെ വിശേഷങ്ങൾ താരം പങ്കുവച്ചത് . റാഹയുടെ ആദ്യ ഫോട്ടോ, ഡയപ്പർ മാറ്റിയ അനുഭവം, റാഹയുടെ ആദ്യ സമ്മാനം എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങൾ പറയുകയാണ് രൺബീർ

റാഹയുടെ ആദ്യ ഫോട്ടോയും സമ്മാനവും ; കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവച്ച് 
രണ്‍ബീര്‍ കപൂര്‍
ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ്

കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിക്കാത്തതാണ്. റാഹയുടെ ആദ്യ ഫോട്ടോ എടുത്തത് താൻ തന്നെയാണെന്നും പറയുന്നു രൺബീർ. ഫോട്ടോ എടുക്കാവുന്ന സാഹചര്യത്തിലായിരുന്നില്ല ആലിയയെന്നും അതിനാൽ സ്വാഭാവികമായി താൻ തന്നെയാണ് ഫോട്ടോ എടുത്തതെന്നും രൺബീർ പറഞ്ഞു .

ഒരു സ്നിക്കർ പോലുള്ള ഷൂവും അവളുടെ പേരും 8-ാം നമ്പറുമുള്ള ഒരു ബാഴ്സലോണ ജേഴ്സിയുമാണ് റാഹയ്ക്ക് ആദ്യമായി വാങ്ങിയത്. കുഞ്ഞുങ്ങളുമായി ഇടപഴകുന്നത് ആദ്യ അനുഭവമാണ് . അതിനാൽ തന്നെ ഡയപ്പർ മാറ്റുന്നതൊക്കെ റോക്കറ്റ് സയൻസ് പോലെ ആണ് തോന്നിയത്. അതുകൊണ്ട് കുഞ്ഞിന് ഗ്യാസ് തട്ടുകയാണ് (ബർപ്പിംഗ്) തനിക്ക് ഇഷ്ടമെന്നും രൺബീർ വ്യക്തമാക്കി

അഞ്ച് വർഷം നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2022 ഏപ്രിൽ 14 നായിരുന്നു രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം. കഴിഞ്ഞ നവംബറിലാണ് കുഞ്ഞ് ജനിച്ചത് .

logo
The Fourth
www.thefourthnews.in