സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ ; തുറന്ന് പറയുന്നവരുടെ കരിയർ നശിപ്പിക്കും, തുറന്നടിച്ച് രവീണ ടണ്ടൻ

സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ ; തുറന്ന് പറയുന്നവരുടെ കരിയർ നശിപ്പിക്കും, തുറന്നടിച്ച് രവീണ ടണ്ടൻ

ചുംബന രംഗങ്ങളിലോ സ്വിം സ്യൂട്ടിലോ അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ ധിക്കാരിയാക്കി
Updated on
1 min read

ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി രവീണ ടണ്ടൻ. 90 കളിൽ ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്നത് ഏറ്റവും മോശം അനുഭവങ്ങളാണെന്ന് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രവീണ പറയുന്നു. ചുംബന രംഗങ്ങളിലോ , സ്വിം സ്യൂട്ടിലോ അഭിനയിക്കാനാകില്ലെന്ന് പറഞ്ഞതിന് ചിലർ തന്നെ ധിക്കാരിയാക്കി.

ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീ തന്നെയാണ്. മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന സ്ത്രീകൾ താര നായകൻമാർ പറയുന്ന കഥകൾ മാത്രം വിശ്വസിച്ച് പലർക്കുമെതിരെ നുണ പ്രചാരണം നടത്തി. മോശം ലേഖനങ്ങൾ പ്രസിദ്ധീകരിച്ച് അപമാനിക്കും. നാണം കെടുത്തി സിനിമയിൽ നിന്ന് തന്നെ മാറ്റാൻ ശ്രമിക്കും . 90 കളിൽ ബോളിവുഡിൽ നടന്നിരുന്നത് ഇതൊക്കെയായിരുന്നെന്ന് രവീണ പറയുന്നു . ഇന്നവർ ഫെമിനിസ്റ്റുകൾ എന്നാണ് അറിയപ്പെടുന്നത് .

പൊരുത്തപ്പെടാനാകാത്ത കാര്യങ്ങള്‍ സിനിമയില്‍ ആണെങ്കില്‍ പോലും ചെയ്യാനാകില്ല

സിനിമാ മേഖലയിൽ നിന്ന് പലതരത്തിലുള്ള ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും രവീണ പറയുന്നു. പല പേരുകൾ വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതായിരുന്നു തന്റെ ശീലം . അതിന് അഹങ്കാരിയാക്കി മുദ്ര കുത്തി . പൊരുത്തപ്പെടാനാകാത്ത കാര്യങ്ങൾ സിനിമയിൽ ആണെങ്കിൽ പോലും ചെയ്യാനാകില്ല . ഡർ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ അങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. കരിഷ്മ കപൂർ അഭിനയിച്ച പ്രേം കൈദി എന്ന സിനിമ അതിലെ ചില രംഗങ്ങളാൽ താൻ ഒഴിവാക്കിയതാണെന്നും രവീണ പറയുന്നു .

സിനിമാ മേഖലയില്‍ നിന്ന് പലതരത്തിലുള്ള ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും രവീണ പറയുന്നു. പല പേരുകള്‍ വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുന്നതായിരുന്നു തന്റെ ശീലം . അതിന് അഹങ്കാരിയാക്കി മുദ്ര കുത്തി . പൊരുത്തപ്പെടാനാകാത്ത കാര്യങ്ങള്‍ സിനിമയില്‍ ആണെങ്കില്‍ പോലും ചെയ്യാനാകില്ല . ഡര്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ അങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. കരിഷ്മ കപൂര്‍ അഭിനയിച്ച പ്രേം കൈദി എന്ന സിനിമ അതിലെ ചില രംഗങ്ങളാല്‍ താന്‍ ഒഴിവാക്കിയതാണെന്നും രവീണ പറയുന്നു . റേപ്പ് സീനില്‍ വസ്ത്രം മോശമായി മാറ്റാത്ത രീതിയില്‍ അഭിനയിച്ചിട്ടുള്ള ഏക താരം താനായിരിക്കുമെന്നും രവീണ പറയുന്നു.

കെജിഎഫ് ടു വിലാണ് രവീണ അവസാനമായി അഭിനയിച്ചത് . കഴിഞ്ഞ ദിവസം പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച താരം കൂടിയാണ് രവീണ

logo
The Fourth
www.thefourthnews.in